ലൈ​ഫ് മി​ഷ​ൻ വീ​ടു​ക​ൾ​ക്കുള്ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​ ഉദ്ഘാടനം ചെയ്തു
Thursday, February 25, 2021 1:17 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ച്ച വീ​ടു​ക​ൾ​ക്ക് ഇ​നി ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യും. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ർ​മി​ച്ച 300വീ​ടു​ക​ളാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യി​ൽ പെ​ടു​ന്ന​ത്.
യു​ണൈ​റ്റ​ഡ് ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് 127രൂ​പ പ്രീ​മി​യം തു​ക​യാ​യി 349 രൂ​പ അ​ട​ച്ചു കൊ​ണ്ടു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ്‌ വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ഇ​ഒ പീ​താം​ബ​ര​ൻ ചേ​രി​പ്പാ​ടി, സ്ഥി​രം​സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി. ​അ​ബ്‌​ദു​ൾ ഖാ​ദ​ർ, പി. ​പ​ത്മാ​വ​തി, മാ​ത്യു നെ​ടി​യ​കാ​ല, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ആ​ർ. വി​നു, പി.​സി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, സ​ന്ധ്യ ശി​വ​ൻ, ബി​ൻ​സി ജെ​യി​ൻ, മോ​ൻ​സി ജോ​യി, എം. ​അ​ജി​ത, കെ. ​വി​ഷ്ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി കെ. ​റാ​ഷി​ദ്‌ ന​ന്ദി​യും വി​ഇ​ഒ സ​ജി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.