നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ള​ക്ട​ര്‍ സ്‌​ട്രോം​ഗ് റൂ​മു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു
Thursday, February 25, 2021 1:17 AM IST
കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​ബി. രാ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ സ്‌​ട്രോം​ഗ് റൂ​മു​ക​ള്‍, തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ സ്വീ​ക​ര​ണ വി​ത​ര​ണ കേ​ന്ദ​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ള്‍ എ​ന്നി​വ പ​രി​ശോ​ധി​ച്ചു.
കു​മ്പ​ള ജി​എ​ച്ച്എ​സ്എ​സ്, കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജ്, പെ​രി​യ ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ളേ​ജ്, പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ്, തൃ​ക്ക​രി​പ്പൂ​ര്‍ ഗ​വ. പോ​ളി​ടെ​ക്‌​നി​ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ത​ര​ണ സ്വീ​ക​ര​ണ കേ​ന്ദ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. എ​എ​സ്പി പ്ര​ജീ​ഷ് തോ​ട്ട​ത്തി​ല്‍, ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ന്‍ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
ആ​യി​ര​ത്തി​ല്‍ അ​ധി​കം വോ​ട്ട​ര്‍​മാ​രു​ള്ള ബൂ​ത്തു​ക​ള്‍ വി​ഭ​ജി​ക്കാ​നു​ള്ള നി​ര്‍​ദേ​ശ പ്ര​കാ​ര​മു​ള്ള പു​തി​യ 15 ബൂ​ത്തു​ക​ള്‍​ക്ക് താ​ത്കാ​ലി​ക​മാ​യി ത​യാ​റാ​ക്കും. ഇ​ത്ത​ര​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന താ​ത്കാ​ലി​ക ബൂ​ത്തു​ക​ളു​ടെ മാ​തൃ​ക തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ 177ാം ന​മ്പ​ര്‍ ബൂ​ത്ത് ക​ള​ക്ട​ര്‍ സ​ന്ദ​ര്‍​ശി​ച്ച് വി​ല​യി​രു​ത്തി.