ബാ​ലാ​വ​കാ​ശ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ന​ട​ത്തി
Thursday, February 25, 2021 1:17 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ജി​ല്ലാ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് കമ്മിറ്റിയുടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളും നി​യ​മ​സം​ര​ക്ഷ​ണ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ന​ട​ത്തി. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അം​ഗം പി.​പി. ശ്യാ​മ​ളാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ട്ടി​ക​ള്‍ ഇ​ന്ന​ത്തെ പൗ​ര​നും നാ​ള​ത്തെ വാ​ഗ്ദാ​ന​വു​മാ​ണെ​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ല്‍ ശ്ര​ദ്ധാ​പൂ​ര്‍​വ്വം ഇ​ട​പെ​ട​ണ​മെ​ന്ന് ശ്യാ​മ​ളാ​ദേ​വി പ​റ​ഞ്ഞു.
ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന് മു​മ്പി​ലെ​ത്തു​ന്ന പ​രാ​തി​ക​ളി​ല്‍ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ലു​പ​രി പ​രാ​തി​ക​ള്‍ കു​റ​ച്ചു​കൊ​ണ്ടു വ​രു​ന്ന​തി​നും ക​മ്മീ​ഷ​ന് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെന്ന് അ​വ​ര്‍ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അം​ഗം സി.​വി​ജ​യ​കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​ബ്ദു​ൾ ഖാ​ദ​ര്‍, പി. ​പ​ത്മാ​വ​തി, എ​ന്‍.​ജെ. മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷോ​ബി ജോ​സ​ഫ്, ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ബോ​ര്‍​ഡ് അം​ഗം വി. ​മോ​ഹ​ന്‍​കു​മാ​ര്‍, ജി​ല്ലാ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി അം​ഗം പി. ​ര​ജി​ത, ചൈ​ല്‍​ഡ് ലൈ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​നീ​ഷ് ജോ​സ്, കെ​ആ​ർ​എം​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.