നീ​ല​ഗി​രി ഒ​രു​ങ്ങി; അ​തി​ഥി​ക​ളെ വ​ര​വേ​ല്‍​ക്കാ​ന്‍
Sunday, February 28, 2021 12:42 AM IST
പെ​രി​യ: ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി കേ​ര​ള കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ആ​ദ്യ​ത്തെ സ്വ​ന്തം അ​തി​ഥി മ​ന്ദി​രം. നീ​ല​ഗി​രി​യെ​ന്ന് പേ​രി​ട്ട മ​ന്ദി​രം മാ​ര്‍​ച്ച് ര​ണ്ടി​ന് കേ​ര​ള ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. വി​ദേ​ശ​കാ​ര്യ, പാ​ര്‍​ല​മെ​ന്‍റ​റി​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍, വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. എ​ച്ച്. വെ​ങ്ക​ടേ​ശ്വ​ര്‍​ലു, ര​ജി​സ്ട്രാ​ര്‍ ഡോ. ​എം. മു​ര​ളീ​ധ​ര​ന്‍ ന​മ്പ്യാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

ര​ണ്ട് നി​ല​ക​ളി​ലാ​യി 25,500 സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ലാ​ണ് നീ​ല​ഗി​രി പൂ​ര്‍​ത്തി​യാ​യി​രി​ക്കു​ന്ന​ത്. നാ​ല് വി​ഐ​പി സ്യൂ​ട്ട് റൂം, 21 ​എ​സി റൂം, ​ഓ​ഫീ​സ്, ര​ണ്ട് ഡോ​ര്‍​മി​റ്റ​റി​ക​ള്‍, 50 പേ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന സെ​മി​നാ​ര്‍ ഹാ​ള്‍, അ​ടു​ക്ക​ള, ഡൈ​നിം​ഗ് ഹാ​ള്‍ എ​ന്നി​വ ഉ​ള്‍​ക്കൊ​ള്ളു​ന്ന​താ​ണ് മ​ന്ദി​രം. 10.13 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി ചെ​ല​വ്.

സ്വ​ന്തം അ​തി​ഥി മ​ന്ദി​ര​മെ​ന്ന സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഏ​റെ​ക്കാ​ല​ത്തെ സ്വ​പ്ന​മാ​ണ് യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്ന​ത്. 2019 ഏ​പ്രി​ലി​ലാ​ണ് നി​ര്‍​മാണം ആ​രം​ഭി​ച്ച​ത്. നി​ല​വി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് അ​തി​ഥി മ​ന്ദി​രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. സ്വ​ന്തം അ​തി​ഥി മ​ന്ദി​രം പൂ​ര്‍​ത്തി​യാ​യ​തി​നാ​ല്‍ ഇ​നി എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​വും സെ​മി​നാ​റു​ക​ളും ഉ​ള്‍​പ്പെ​ടെ ഇ​വി​ടെ ന​ട​ത്താ​ന്‍ സാ​ധി​ക്കും.

മ​റ്റു നി​ര​വ​ധി അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. സെ​ന്‍​ട്ര​ല്‍ ലൈ​ബ്ര​റി, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ബ്ലോ​ക്ക്, ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍, സോ​ളാ​ര്‍ പ്ലാ​ന്‍റ്, ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ള്‍, വി​ദ്യാ​ർ​ഥി​ക​ള്‍​ക്കാ​യു​ള്ള പൊ​തു അ​ടു​ക്ക​ള തു​ട​ങ്ങി​യ​വ​യു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കേ​ന്ദ്ര സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ വ​കു​പ്പ് എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​ര്‍​മി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള ഏ​ഴ് ഹോ​സ്റ്റ​ലു​ക​ള്‍ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​ണ്. കേ​ന്ദ്ര കാ​യി​ക യു​വ​ജ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഖേ​ലോ ഇ​ന്ത്യാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 50 കോ​ടി രൂ​പ​യു​ടെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സ്പോ​ര്‍​ട്സ് കോം​പ്ല​ക്സും നി​ര്‍​മി​ക്കും. ക​രി​ച്ചേ​രി പു​ഴ​യി​ല്‍​നി​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ജ​ല​മെ​ത്തി​ക്കു​ന്ന വാ​ട്ട​ര്‍ സ​പ്ലൈ സ്‌​കീം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ഇ​തി​നാ​യു​ള്ള പ​ത്തു ല​ക്ഷം ലി​റ്റ​ര്‍ ജ​ലം ശേ​ഖ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന ജ​ല​സം​ഭ​ര​ണി​യും പൂ​ര്‍​ത്തി​യാ​യി.