ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ നി​ശ്ച​യി​ച്ച തീ​യ​തി​ക​ളി​ൽ ന​ട​ത്ത​ണ​മെ​ന്ന്
Wednesday, March 3, 2021 1:05 AM IST
ഇ​രി​ട്ടി: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ നി​ശ്ച​യി​ച്ച തീ​യ​തി​ക​ളി​ൽ ത​ന്നെ ന​ട​ത്ത​ണ​മെ​ന്ന് എ​യ്ഡ​ഡ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ.
തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പേ​രി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ മാ​റ്റി​വ​യ്ക്കാ​നു​ള്ള നി​ർ​ദേ​ശം കു​ട്ടി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം നീ​തീ​ക​രി​ക്കാ​വു​ന്ന​ത​ല്ല. പാ​ഠ​ഭാ​ഗം കു​റ​ച്ചും ചോ​ദ്യ​ങ്ങ​ൾ കൂ​ട്ടി​യും കോ​വി​ഡ് കാ​ല​ത്ത് കു​ട്ടി​ക​ളെ പ​രീ​ക്ഷ​യ്ക്കാ​യി അ​ധ്യാ​പ​ക​ർ ത​യാ​റാ​ക്കി മാ​തൃ​കാ​പ​രീ​ക്ഷ വ​രെ എ​ഴു​തി​യ്ക്കു​മ്പോ​ൾ നി​യ​മ​സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പി​ന്‍റെ പേ​രി​ൽ പൊ​തു​പ​രീ​ക്ഷ മാ​റ്റി​വ​യ്ക്കു​ന്ന​ത് ന്യാ​യീ​ക​രി​ക്കാ​വു​ന്ന​ത​ല്ല.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ 26ന് ​പൂ​ർ​ത്തി​യാ​കു​ന്ന​തി​നാ​ൽ ഒ​രു ഇ​ല​ക്‌‌​ഷ​ൻ ക്ലാ​സ് മാ​ത്ര​മാ​കും പ​രീ​ക്ഷ​യ്ക്കി​ട​യ്ക്ക് അ​ധ്യാ​പ​ക​ർ​ക്കു​ണ്ടാ​കു​ക. തി​യ​റി പ​രീ​ക്ഷ മാ​ർ​ച്ചി​ൽ ക​ഴി​ഞ്ഞാ​ലേ ഏ​പ്രി​ലി​ൽ പ്രാ​യോ​ഗി​ക പ​രീ​ക്ഷ ന​ട​ത്താ​നാ​കൂ. ഏ​പ്രി​ൽ-​മേ​യ് മാ​സ​ങ്ങ​ളി​ലെ കൊ​ടും​ചൂ​ടി​ലേ​ക്ക് പ​രീ​ക്ഷ നീ​ളു​ന്ന​തും അ​ശാ​സ്ത്രീ​യ​മാ​ണ്.
ഏ​പ്രി​ൽ 14 റം​സാ​ൻ വ്ര​തം ആ​രം​ഭി​ക്കു​ക​യാ​ണ്. നോ​മ്പെ​ടു​ത്തു​കൊ​ണ്ട് പ​രീ​ക്ഷ എ​ഴു​തേ​ണ്ടി വ​രു​ന്ന​തും കു​ട്ടി​ക​ൾ​ക്ക് വെ​ല്ലു​വി​ളി​യാ​കും. മേ​യി​ൽ മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി ജൂ​ൺ ആ​ദ്യ​മെ​ങ്കി​ലും ഫ​ലം പ്ര​ഖ്യാ​പി​ക്കാ​ൻ ഇ​പ്പോ​ൾ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പോ​ലെ മാ​ർ​ച്ചി​ൽ ത​ന്നെ പ​രീ​ക്ഷ ന​ട​ക്കു​ന്ന​താ​ണ​ഭി​കാ​മ്യം. ഇ​ല​ക്‌‌​ഷ​ൻ ക​ഴി​യു​മ്പോ​ൾ കോ​വി​ഡ് നി​ര​ക്ക് വീ​ണ്ടും കൂ​ടി​യേ​ക്കാം.
കൂ​ടാ​തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഒ​ന്നാം വ​ർ​ഷ (പ​തി​നൊ​ന്നാം ക്ലാ​സ് ) പൊ​തു​പ​രീ​ക്ഷ​യും ന​ട​ക്കേ​ണ്ട​തു​ണ്ട്. അ​തി​ന്‍റെ മാ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ വ​രു​ന്ന​താ​ണ്. ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷ നീ​ണ്ടു​പോ​കു​ന്ന​ത​നു​സ​രി​ച്ച് ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ത​യാ​റെ​ടു​പ്പു​ക​ളും പ​രീ​ക്ഷ​യും വീ​ണ്ടും വൈ​കും. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ വൈ​കി​യാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ഡ്മി​ഷ​നെ മാ​ത്ര​മേ ബാ​ധി​ക്കൂ.
എ​ന്നാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ലു​ണ്ടാ​കു​ന്ന താ​ള​പ്പി​ഴ​ക​ൾ വി​വി​ധ​ങ്ങ​ളാ​യ ഉ​ന്ന​ത പ​ഠ​ന​മേ​ഖ​ല​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. കു​ട്ടി​ക​ളു​ടെ പ​രീ​ക്ഷ​യെ ത​കി​ടം മ​റി​ക്ക​രു​തെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഉ​ള്ള​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ എ.​സി. മ​നോ​ജ്, എം.​എം. ബെ​ന്നി, വി.​വി. ര​തീ​ഷ്, സി.​കെ. ഷ​ക്കീ​ർ, വി.​സി. പ്ര​തീ​ഷ്, സ​ജീ​വ് ഒ​ത​യോ​ത്ത്, ധ​ന്യ പു​തു​ശേ​രി, എം.​പി. വ​ത്സ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.