ത​ല​ശേ​രി​യി​ൽ മ​ത്സ​രി​ക്കാ​ൻ മു​ൻ സി​പി​എം നേ​താ​വും
Thursday, March 4, 2021 1:34 AM IST
ത​ല​ശേ​രി: മു​ൻ സി​പി​എം നേ​താ​വും മു​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​മാ​യ സി.​ഒ.​ടി. ന​സീ​ർ ത​ല​ശേ​രി​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കും. സി​പി​എ​മ്മി​ലാ​യി​രി​ക്കെ പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കു​ന്ന​തി​ന് അ​പേ​ക്ഷാ ഫോ​റ​ത്തി​ൽ മ​തം രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ഇ​ദ്ദേ​ഹം പാ​ർ​ട്ടി വി​ട്ട​ത്. പാ​ർ​ട്ടി വി​ട്ട​തി​നു​പി​ന്നാ​ലെ ന​ഗ​ര​മ​ധ്യ​ത്തി​ൽ​വ​ച്ച് ന​സീ​റി​നു​നേ​രെ വ​ധ​ശ്ര​മ​വും ന​ട​ന്നി​രു​ന്നു. ത​ന്നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​തി​നു​പി​ന്നി​ൽ എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ​യാ​ണെ​ന്ന് ന​സീ​ർ ആ​രോ​പി​ച്ച​ത് സി​പി​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രു​ന്നു. ഈ ​കേ​സി​ൽ പോ​ലീ​സ് ഇ​തു​വ​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ന​സീ​ർ.
ന​സീ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം സി​പി​എ​മ്മി​ന് ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കും. ന​സീ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പി​ച്ച് ന​ഗ​ര​ത്തി​ൽ പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ൽ ക​ർ​ഷ​ക​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ജ​ന​ങ്ങ​ളു​ടെ വി​പ്ല​വ​നാ​യ​ൻ സി.​ഒ.​ടി. ന​സീ​റി​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ എ​ന്ന പോ​സ്റ്റ​റാണ് ആ​ദ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​തി​നു​പി​ന്നാ​ലെ ക​ള​ർ​ഫു​ൾ ത​ല​ശേ​രി ......ഹാ​പ്പി ത​ല​ശേ​രി .... എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യാ​യ സി.​ഒ.​ടി. ന​സീ​റി​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന പോ​സ്റ്റ​റു​ക​ളും പ​തി​ച്ചി​ട്ടു​ണ്ട്.
2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട​ക​ര മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി​യാ​യി ന​സീ​ർ മ​ത്സ​രി​ച്ചി​രു​ന്നു. 'മാ​റ്റി​ക്കു​ത്തി​യാ​ൽ മാ​റ്റം കാ​ണാം' എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​ണ് ന​സീ​ർ പി.​ജ​യ​രാ​ജ​നെ​തി​രേ ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ച​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രു​ന്ന​തി​ന് ദി​വ​സ​ങ്ങ​ൾ​ക്കുമു​ന്പാ​യി​രു​ന്നു ത​ല​ശേ​രി കാ​യ്യ​ത്ത് റോ​ഡി​ലെ ഗേ​ൾ​സ് സ്‌​കൂ​ൾ പ​രി​സ​ര​ത്തു​വ​ച്ച് ന​സീ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ത​ല​യ്ക്കും വ​യ​റി​നും കൈ​കാ​ലു​ക​ൾ​ക്കും വെ​ട്ടേ​റ്റ ന​സീ​ർ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ദീ​ർ​ഘ​കാ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.