തി​ല്ല​ങ്കേ​രി​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ കു​ത്തേ​റ്റ് വീ​ട്ട​മ്മ​യ്ക്കു പ​രി​ക്ക്
Thursday, March 4, 2021 1:34 AM IST
ഇ​രി​ട്ടി: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്കേ​റ്റു. തി​ല്ല​ങ്കേ​രി ഇ​ടി​ക്കു​ണ്ടി​ലെ ത​ങ്ക​മ​ണി(49) യ്ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ചാ​ള​പ​റ​മ്പ് തി​യ​രോ​ട്ട് കു​ന്നി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യ​ടെ പ​റ​മ്പി​ൽ ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ത​ങ്ക​മ​ണി​ക്കു​നേ​രേ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കാ​ലി​ന് സാ​ര​യാ​യി പ​രി​ക്കേ​റ്റ ത​ങ്ക​മ​ണി​യെ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം മൂ​ലം ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​ഭൂ​മി​യി​ൽ ഇ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.