പൊ​തു​മ​രാ​മ​ത്ത് സെ​ക്ഷ​ന്‍ ഓ​ഫീ​സ് പ​രി​സ​ര​ത്ത് സൂ​ക്ഷി​ച്ച മ​ര​ത്ത​ടി​ക​ള്‍​ക്ക് തീ​പി​ടി​ച്ചു
Saturday, March 6, 2021 1:43 AM IST
ബ​ദി​യ​ടു​ക്ക: പൊ​തു​മ​രാ​മ​ത്ത് സെ​ക്ഷ​നു കീ​ഴി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നി​ന്ന് മു​റി​ച്ചു​മാ​റ്റി സെ​ക്ഷ​ന്‍ ഓ​ഫീ​സ് പ​രി​സ​ര​ത്ത് സൂ​ക്ഷി​ച്ചു​വ​ച്ചി​രു​ന്ന അ​ക്കേ​ഷ്യ മ​ര​ത്ത​ടി​ക​ള്‍​ക്ക് തീ​പി​ടി​ച്ചു. പോ​ലീ​സും നാ​ട്ടു​കാ​രും വൈ​കി​യെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ര്‍​ന്ന് തീ​യ​ണ​ച്ചെ​ങ്കി​ലും ത​ടി​ക​ളി​ല്‍ പ​ല​തും ഭാ​ഗി​ക​മാ​യി ക​ത്തി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി.

പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ള്‍​ക്ക് സ​മീ​പ​ത്തു​നി​ന്നും അ​പ​ക​ട​ഭീ​ഷ​ണി മൂ​ല​വും റോ​ഡി​ന് വീ​തി​കൂ​ട്ടു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യും മു​റി​ച്ചു​മാ​റ്റി​യ​മ​ര​ങ്ങ​ളാ​ണ് ത​ടി​ക​ളു​ടെ രൂ​പ​ത്തി​ലാ​ക്കി സെ​ക്ഷ​ന്‍ ഓ​ഫീ​സ് വ​ള​പ്പി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ വ​നം​വ​കു​പ്പി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ള​വെ​ടു​ത്ത് വി​ല​നി​ര്‍​ണ​യം ന​ട​ത്തി​യ​തി​നു​ശേ​ഷം ലേ​ലം​ചെ​യ്ത് വി​ല്‍​പ​ന ന​ട​ത്തു​ക​യാ​ണ് പ​തി​വ്. ഇ​ങ്ങ​നെ നി​ശ്ച​യി​ക്കു​ന്ന വി​ല പ​ല​പ്പോ​ഴും വി​പ​ണി​വി​ല​യേ​ക്കാ​ള്‍ കൂ​ടു​ത​ലാ​കു​ന്ന​തി​നാ​ല്‍ ലേ​ല​മെ​ടു​ക്കാ​ന്‍ ആ​ളെ കി​ട്ടാ​ത്ത അ​വ​സ്ഥ​യും ഉ​ണ്ടാ​കാ​റു​ണ്ട്. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വൈ​കു​ന്ന​തു​മൂ​ല​വും മ​ര​ത്ത​ടി​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ട്. ഇ​ങ്ങ​നെ മൂ​ന്നു​വ​ര്‍​ഷ​ത്തോ​ള​മാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ര​ത്ത​ടി​ക​ള്‍​ക്കാ​ണ് ഇ​ന്ന​ലെ തീ​പി​ടി​ച്ച​ത്.

നേ​ര​ത്തേ ചെ​ര്‍​ക്ക​ള-​ജാ​ല്‍​സൂ​ര്‍ സം​സ്ഥാ​ന​പാ​ത​യ്ക്ക് സ​മീ​പ​ത്തു​നി​ന്നും ഇ​തേ രീ​തി​യി​ല്‍ മു​റി​ച്ചു​മാ​റ്റി വ​നം​വ​കു​പ്പ് 5.93 ല​ക്ഷം രൂ​പ അ​ടി​സ്ഥാ​ന​വി​ല നി​ശ്ച​യി​ച്ച മ​ര​ത്ത​ടി​ക​ള്‍ മൂ​ന്നു​വ​ട്ടം ലേ​ലം ന​ട​ത്തി​യി​ട്ടും ആ​രും ഏ​റ്റെ​ടു​ക്കാ​നി​ല്ലാ​തെ ഒ​ടു​വി​ല്‍ കാ​ല​പ്പ​ഴ​ക്ക​ത്തി​ന്റെ പേ​രി​ല്‍ വി​ല​കു​റ​ച്ച് കേ​വ​ലം 50000 രൂ​പ​യ്ക്ക് വി​ല്‍​പ​ന ന​ട​ത്തി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു.

സെ​ക്ഷ​ന്‍ ഓ​ഫീ​സ് വ​ള​പ്പി​ല്‍ കി​ട​ക്കു​ന്ന ത​ടി​ക​ളി​ല്‍ അ​ടി​ഭാ​ഗ​ത്തു​ള്ള പ​ല​തും മ​ഴ​യി​ല്‍ കു​തി​ര്‍​ന്നും ചി​ത​ല​രി​ച്ചും നാ​ശോ​ന്മു​ഖ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മ​തി​ലി​ന് പു​റ​ത്ത് ആ​രോ ച​പ്പു​ച​വ​റു​ക​ള്‍​ക്ക് തീ​യി​ട്ട​തി​ല്‍ നി​ന്നാ​ണ് മ​ര​ത്ത​ടി​ക​ളി​ലേ​ക്ക് തീ ​പ​ട​ര്‍​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്നു.

വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ഒ​രേ​സ​മ​യം തീ​പി​ടി​ത്ത​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളും ഓ​ടി​ത്ത​ള​രു​ക​യാ​ണ്. സം​ഭ​വ​മ​റി​യി​ക്കു​മ്പോ​ള്‍ ദൂ​ര​സ്ഥ​ല​ത്താ​യി​രു​ന്ന​തി​നാ​ലാ​ണ് ബ​ദി​യ​ടു​ക്ക​യി​ല്‍ എ​ത്താ​ന്‍ വൈ​കി​യ​ത്.

അ​തി​ന​കം പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് വെ​ള്ള​മൊ​ഴി​ച്ചും മ​ണ​ലി​ട്ടും ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ത​ടി​ക​ള്‍ മാ​റ്റി​യും തീ ​ഭാ​ഗി​ക​മാ​യി നി​യ​ന്ത്ര​ണാ​ധീ​ന​മാ​ക്കി​യി​രു​ന്നു. ഒ​രു ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.