യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ്ര​ക​ട​നം ന​ട​ത്തി
Thursday, April 8, 2021 12:43 AM IST
രാ​ജ​പു​രം: കൂ​ത്തു​പ​റ​മ്പി​ല്‍ യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ന്‍​സൂ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ളാ​ര്‍ ടൗ​ണി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്റ് ഷാ​ജി ചാ​രാ​ത്ത്, സി​ജോ ടി. ​ചാ​മ​ക്കാ​ല, സ​ജി പ്ലാ​ച്ചേ​രി, ഗി​രീ​ഷ് നീ​ലി​മ​ല, എം.​കെ മാ​ധ​വ​ന്‍ നാ​യ​ര്‍, സ​ന്തോ​ഷ് ചാ​ക്കോ, എം.​എം ജാ​ഫ​ര്‍, എം.​എം ശ്യാ​മി​ല്‍, കെ. ​ന​ബി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.