ചി​കി​ത്സാ​സ​ഹാ​യ​ത്തി​നാ​യി സ്വ​രം സം​ഗീ​ത കൂ​ട്ടാ​യ്മ​യു​ടെ സാ​ന്ത്വ​ന സം​ഗീ​ത യാ​ത്ര
Friday, April 9, 2021 12:34 AM IST
ചെ​റു​വ​ത്തൂ​ർ: വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് ഒ​രു​ങ്ങു​ന്ന ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ചി​കി​ത്സാ ധ​ന​സ​ഹാ​യം സ്വ​രൂ​പി​ക്കു​ന്ന​തി​നാ​യി പി​ലി​ക്കോ​ട് ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി​യു​ടെ 'സ്വ​രം സം​ഗീ​ത കൂ​ട്ടാ​യ്മ'​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​ന്ത്വ​ന സം​ഗീ​ത യാ​ത്ര ന​ട​ത്തി. ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് വി​നോ​ദ് എ​ര​വി​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സി. ​ഭാ​സ്ക​ര​ൻ, രാ​ഘ​വ​ൻ കു​ള​ങ്ങ​ര, പ്ര​ഭാ​ക​ര​ൻ മാ​ട​ക്കാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 15 ക​ലാ​കാ​ര​ൻ​മാ​രെ​യും ക​ലാ​കാ​രി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് ജി​ല്ല​യി​ലെ 15 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് സാ​ന്ത്വ​ന സം​ഗീ​ത യാ​ത്ര​ക്ക് സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്തു വ​രു​ന്ന​വ​രും ഗാ​യ​ക​രു​മാ​യ സ​ഞ്ജ​യ് ബാ​ബു, ര​വി പി​ലി​ക്കോ​ട്, കെ.​വി. സു​ധീ​ഷ്, സി. ​ഭാ​സ്ക​ര​ൻ, കെ.​വി. ര​ത്നാ​ക​ര​ൻ, സു​രേ​ഷ് ക​ണ്ണ​ങ്കൈ, ര​വി കു​ള​ങ്ങ​ര, ജീ​ന ര​ത്നാ​ക​ര​ൻ, എ.​വി. ബാ​ബു, പി.​കെ. ര​ഘു​നാ​ഥ്, അ​മ്പി​ളി പി​ലി​ക്കോ​ട്, വി.​വി. ശ്രീ​ജ, കെ.​വി. സു​നി​ത, ബി​ന്ദു കൃ​ഷ്ണ, വി.​വി. ര​ജി​ന എ​ന്നി​വ​രാ​ണ് സാ​ന്ത്വ​ന​യാ​ത്ര​യ്ക്കാ​യി പാ​ട്ടു​പാ​ടാ​നെ​ത്തി​യ​ത്.