നാ​ട് ന​ശി​പ്പി​ക്കാ​നെ​ത്തി; ഒ​ടു​വി​ൽ നാ​ടി​ന്‍റെ സ്നേ​ഹം ഏ​റ്റു​വാ​ങ്ങി യാ​ത്ര​യാ​യി
Friday, April 9, 2021 12:34 AM IST
ശ്രീ​ജി​ത് കൃ​ഷ്ണ​ൻ

കു​റ്റി​ക്കോ​ൽ/​കാ​സ​ർ​ഗോ​ഡ്: അ​വ​നും ആ ​കൂ​ട്ട​ത്തി​ലൊ​രാ​ളാ​യി​രു​ന്നു. യൗ​വ​ന​ത്തി​ന്‍റെ തി​ള​പ്പി​ൽ കാ​ടു​മു​ഴു​വ​ൻ മ​ദി​ച്ചു ന​ട​ന്ന്, കാ​ടി​ന്‍റെ രു​ചി​ഭേ​ദ​ങ്ങ​ൾ പോ​രെ​ന്നു തോ​ന്നി​യ​പ്പോ​ൾ ഒ​ന്നി​നെ​യും കൂ​സാ​തെ മ​നു​ഷ്യ​രു​ടെ ആ​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക​ടു​ത്തു​ള്ള കൃ​ഷി​യി​ട​ങ്ങ​ൾ തേ​ടി​യെ​ത്തി​യ​വ​ൻ. ക​ണ്ട​തെ​ല്ലാം കു​ത്തി​മ​റി​ച്ചി​ട്ടും ച​വി​ട്ടി​മെ​തി​ച്ചും പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ അ​ധ്വാ​ന​ഫ​ല​ങ്ങ​ളെ ക​ണ്ണീ​രി​ൽ കു​തി​ർ​ത്ത​വ​ൻ. അ​തി​നി​ട​യി​ലെ​ന്നോ സ്വ​ന്തം കൂ​ട്ട​ത്തി​ലൊ​രാ​ളു​മാ​യി കൊ​ന്പു​കോ​ർ​ത്ത് ര​ണ്ടു ക​ണ്ണു​ക​ളു​ടെ​യും കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട് വ​ഴി​യാ​ധാ​ര​മാ​യ​പ്പോ​ൾ ആ​ഹാ​ര​വും വെ​ള്ള​വു​മെ​ത്തി​ച്ച് ന​ൽ​കി ആ​ശ്വ​സി​പ്പി​ക്കാ​ൻ അ​തേ ക​ർ​ഷ​ക​ർ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഒ​ടു​വി​ൽ മ​നു​ഷ്യ​രു​മാ​യി ഇ​ണ​ങ്ങി​ച്ചേ​ർ​ന്ന് മ​നു​ഷ്യ​ത്വം എ​ന്തെ​ന്ന​റി​ഞ്ഞ് അ​വ​ൻ ഇ​ന്ന​ലെ ഈ ​ലോ​ക​ത്തോ​ടു യാ​ത്ര പ​റ​ഞ്ഞു.

കു​റ്റി​ക്കോ​ൽ പ​ഞ്ചാ​യ​ത്തി​ലെ ബേ​ത്തൂ​ർ​പാ​റ​യ്ക്ക് സ​മീ​പം തീ​ർ​ഥ​ക്ക​ര ചാ​ലി​ന്‍റെ ക​ര​യി​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ഒ​രു​മാ​സ​മാ​യി ക​ഴി​ഞ്ഞ കാ​ട്ടു​പോ​ത്ത് ഒ​ടു​വി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.
കാ​ട്ടാ​ന​ക​ളും കാ​ട്ടു​പോ​ത്തു​ക​ളും കാ​ടു​വി​ട്ട് നാ​ട്ടി​ലി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി​ന​ശി​പ്പി​ക്കു​ന്ന​ത് ക​ർ​ണാ​ട​ക വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രു​ടെ തീ​രാ​ദു​രി​ത​മാ​ണ്. വേ​ന​ൽ​ക്കാ​ലം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ പ​ക​ൽ​സ​മ​യ​ത്തു​പോ​ലും ആ​ന​ക്കൂ​ട്ട​ങ്ങ​ളും കാ​ട്ടു​പോ​ത്തു​ക​ളും ജ​ന​വാ​സ​മേ​ഖ​ല​യി​ൽ വി​ഹ​രി​ക്കു​ന്ന​ത് ഇ​വി​ടെ പ​തി​വു​കാ​ഴ്ച​യാ​ണ്. കാ​ട്ടി​ലെ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ചും വ​നാ​തി​ർ​ത്തി​യി​ൽ സൗ​രോ​ർ​ജ​വേ​ലി​യും കി​ട​ങ്ങു​ക​ളും നി​ർ​മി​ച്ചും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ കാ​ര്യ​മാ​യ ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല.

ഇ​ങ്ങ​നെ നാ​ട്ടി​ലി​റ​ങ്ങി​യ കാ​ട്ടു​പോ​ത്തു​ക​ളി​ലൊ​ന്നാ​ണ് തീ​ർ​ഥ​ക്ക​ര​യി​ൽ സ്ഥി​ര​മാ​യി ത​ങ്ങി​യ​ത്. സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ലെ കു​ള​ത്തി​ൽ വീ​ണു​കി​ട​ന്ന നി​ല​യി​ലാ​ണ് ഇ​തി​നെ ആ​ദ്യം നാ​ട്ടു​കാ​ർ കാ​ണു​ന്ന​ത്. അ​ടു​ത്തു​ള്ള കൃ​ഷി​യി​ട​ങ്ങ​ൾ വ്യാ​പ​ക​മാ​യി ച​വി​ട്ടി​മെ​തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നി​രു​ന്നാ​ലും പോ​ത്തി​ന് വ​ല്ല​തും സം​ഭ​വി​ച്ചാ​ൽ കു​ള​ത്തി​ന്‍റെ ഉ​ട​മ​യു​ടെ പേ​രി​ൽ കേ​സു​വ​രു​മെ​ന്ന് പേ​ടി​ച്ച് ഉ​ട​ൻ വ​നം​വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ചു. വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രും അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ഇ​തി​നെ ക​ര​ക‍​യ​റ്റി​യ​ത്. അ​ന്ന് കാ​ട്ടി​ലേ​ക്ക് ഓ​ടി​പ്പോ​യെ​ങ്കി​ലും അ​ടു​ത്ത ദി​വ​സം ത​ന്നെ വീ​ണ്ടും മ​റ്റൊ​രു കു​ള​ത്തി​ൽ വീ​ണു. വീ​ണ്ടും വ​നം​വ​കു​പ്പി​നും അ​ഗ്നി​ര​ക്ഷാ​സേ​ന​യ്ക്കും പ​ണി​യാ​യി. ഇ​ത്ത​വ​ണ ര​ക്ഷ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് കാ​ട്ടു​പോ​ത്തി​ന്‍റെ ക​ണ്ണി​ന് എ​ന്തോ ത​ക​രാ​റു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. വെ​റും ത​ക​രാ​റാ​യി​രു​ന്നി​ല്ല, ഇ​രു​ക​ണ്ണു​ക​ളും പു​റ​ത്തേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. മ​റ്റൊ​രു പോ​ത്തു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ക​ണ്ണി​ന് പ​രി​ക്കേ​റ്റ് കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട​താ​കാ​മെ​ന്നാ​യി​രു​ന്നു വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ അ​നു​മാ​നം. തോ​ൽ​ക്കു​ന്ന​വ​ൻ വീ​ഴു​ക​യെ​ന്ന കാ​ടി​ന്‍റെ നി​യ​മ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​ക​യ​ല്ലാ​തെ കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നി​ല്ലെ​ന്നാ​യി​രു​ന്നു വ​നം​വ​കു​പ്പി​ന്‍റെ നി​ല​പാ​ട്. വീ​ണ്ടും കാ​ടു​ക​യ​റ്റി​വി​ട്ട പോ​ത്ത് അ​ടു​ത്ത ദി​വ​സം മു​ത​ലാ​ണ് ഇ​റ​ങ്ങി​വ​ന്ന് തീ​ർ​ഥ​ക്ക​ര ചാ​ലി​നു സ​മീ​പം ത​ന്പ​ടി​ച്ച​ത്. ഇ​തി​നി​ടെ​യു​ള്ള സ​ഞ്ചാ​ര​പാ​ത​യി​ൽ വീ​ണ്ടും വ്യാ​പ​ക കൃ​ഷി​നാ​ശ​വും വ​രു​ത്തി​യി​രു​ന്നു. കാ​ട്ടു​പോ​ത്ത് വീ​ണ​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി മ​ണ്ണി​ട്ട​തും മൂ​ലം ര​ണ്ടു കു​ള​ങ്ങ​ളും ത​ൽ​ക്കാ​ല​ത്തേ​ക്ക് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി.

ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യ വ​ന്യ​ജീ​വി​ക​ൾ​ക്കു​പോ​ലും സം​ര​ക്ഷ​ണ​മൊ​രു​ക്കാ​ൻ ന​ട​ക്കു​ന്ന വ​നം​വ​കു​പ്പി​ന് അ​വ​ശ​നി​ല​യി​ലാ​യ കാ​ട്ടു​പോ​ത്തി​നെ സു​ര​ക്ഷി​ത​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി സം​ര​ക്ഷ​ണം ന​ൽ​കാ​നാ​വി​ല്ലേ​യെ​ന്ന ചോ​ദ്യ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ അ​തി​നൊ​രു​പാ​ട് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ണ്ടെ​ന്നാ​യി​രു​ന്നു വ​നം​വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം. കാ​ട്ടു​പോ​ത്തി​ന് പ്രാ​യാ​ധി​ക്യ​വും ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും മ​റ്റു ന​ട​പ​ടി​ക​ൾ​ക്കൊ​ന്നും കാ​ക്കാ​തെ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും വ​നം​വ​കു​പ്പ് വി​ല​യി​രു​ത്തി. അ​തി​ന​കം പോ​ത്തി​ന്‍റെ കാ​ഴ്ച പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ട് ര​ണ്ടു ക​ണ്ണു​ക​ൾ​ക്കും താ​ഴെ​യും ക​ഴു​ത്തി​ന് കീ​ഴെ​യും പ​ഴു​പ്പ് ബാ​ധി​ച്ച് പു​ഴു​വ​രി​ക്കാ​ൻ തു​ട​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. മ​ര​ണ​ത്തോ​ട​ടു​ത്ത കാ​ട്ടു​പോ​ത്തു​ക​ൾ ജ​ലാ​ശ​യ​ങ്ങ​ൾ​ക്കു സ​മീ​പം ത​ങ്ങു​ന്ന​ത് പ​തി​വാ​ണെ​ന്ന വി​ദ​ഗ്ധ​രു​ടെ നി​രീ​ക്ഷ​ണ​വും അ​വ​ർ ഉ​യ​ർ​ത്തി​ക്കാ​ട്ടി. പു​ഴു​വ​രി​ച്ച ഭാ​ഗ​ത്ത് ചി​കി​ത്സ ന​ൽ​കാ​ൻ പോ​ലും അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല.

കാ​ട്ടു​പോ​ത്ത് കാ​ഴ്ച പൂ​ർ​ണ​മാ​യും ന​ഷ്ട​മാ​യ​തോ​ടെ ആ​ഹാ​രം ക​ഴി​ക്കാ​ൻ പോ​ലും എ​ങ്ങോ​ട്ടും നീ​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ചെ​റി​യ നീ​രൊ​ഴു​ക്ക് മാ​ത്ര​മു​ള്ള ചാ​ലും ക​ര​യി​ലെ ഈ​റ്റ​പ്പു​ല്ലും മാ​ത്ര​മാ​യി​രു​ന്നു അ​വ​ന് ആ​ശ്വാ​സ​മാ​യ​ത്. ര​ണ്ടു​വ​ട്ടം കു​ള​ത്തി​ൽ വീ​ണ​ത്തി​ന്‍റെ ഭ​യ​വും അ​വ​നെ പി​ടി​കൂ​ടി​യി​രു​ന്നു. ഏ​താ​നും ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ അ​വ​ൻ ത​ങ്ങി​യ സ്ഥ​ല​ത്തി​നു ചു​റ്റു​മു​ള്ള പു​ല്ലും ഏ​റെ​ക്കു​റെ തീ​ർ​ന്നു.

കാ​ടി​ന്‍റെ​യും നാ​ടി​ന്‍റെ​യും നി​യ​മ​ങ്ങ​ൾ​ക്ക് ക​ണ്ണി​ല്ലെ​ങ്കി​ലും പ്ര​കൃ​തി​യു​ടെ​യും മ​ണ്ണി​ന്‍റെ​യും താ​ള​വും മ​ന​സും സ്നേ​ഹ​വു​മ​റി​യു​ന്ന ക​ർ​ഷ​ക​ർ​ക്ക് ക​ൺ​മു​ന്നി​ൽ ഒ​രു സ​ഹ​ജീ​വി അ​ങ്ങ​നെ പ​ട്ടി​ണി കി​ട​ന്ന് ഇ​ഞ്ചി​ഞ്ചാ​യി ഇ​ല്ലാ​താ​കു​ന്ന​ത് ക​ണ്ടു​നി​ൽ​ക്കാ​നാ​കു​മാ​യി​രു​ന്നി​ല്ല. അ​ടു​ത്തു​ള്ള ക​ർ​ഷ​ക​രാ​യ ക​രു​ണാ​ക​ര​നും കേ​ശ​വ​നും കു​ഞ്ഞി​ക്ക​ണ്ണ​നു​മൊ​ക്കെ ചേ​ർ​ന്ന് പ​ച്ച​പ്പു​ല്ല് അ​രി​ഞ്ഞ് കാ​ട്ടു​പോ​ത്തി​ന്‍റെ അ​ടു​ത്തെ​ത്തി​ച്ചു​ന​ൽ​കി. ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ മ​നു​ഷ്യ​ന്‍റെ മ​ണ​മ​ടി​ക്കു​ന്പോ​ൾ ചീ​റി​യ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്ന കാ​ട്ടു​പോ​ത്ത് ക്ര​മേ​ണ ശാ​ന്ത​നാ​യി. ക​ർ​ഷ​ക​ന്‍റെ വി​യ​ർ​പ്പു​മ​ണ​മു​ള്ള പ​ച്ച​പ്പു​ല്ലു​ക​ൾ എ​ല്ലാ നേ​ര​വും മു​ന്നി​ൽ​വ​ന്നു​വീ​ഴു​ന്പോ​ൾ അ​വ​ന്‍റെ പ​ഴു​ത്തു​വീ​ർ​ത്ത ക​ണ്ണു​ക​ൾ കൂ​ടു​ത​ൽ നി​റ​ഞ്ഞൊ​ഴു​കി​യി​രി​ക്ക​ണം. വ​നം​വ​കു​പ്പ് നി​യ​മ​ത്തി​ന്‍റെ വ​ഴി​നോ​ക്കി പോ​യ​പ്പോ​ഴും കാ​ട്ടു​പോ​ത്തി​ന് ഒ​രു നേ​ര​വും ഭ​ക്ഷ​ണ​ത്തി​നും വെ​ള്ള​ത്തി​നും മു​ട്ടി​ല്ലാ​തെ ക​ർ​ഷ​ക​ർ കാ​ത്തു​നി​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ ക​രു​ണാ​ക​ര​ൻ അ​ടു​ത്തെ​ത്തി പു​ല്ല് ന​ൽ​കി​യ​പ്പോ​ൾ അ​ല്പം മാ​ത്രം ക​ഴി​ച്ച് ഏ​റെ​നേ​രം ശാ​ന്ത​നാ​യി നി​ന്നു. ഏ​റെ​ക്കാ​ലം ക​ളി​ച്ചു​മ​ദി​ച്ചു ന​ട​ന്ന കാ​ടി​ന്‍റെ ഓ​ർ​മ​ക​ൾ അ​വ​ൻ അ​യ​വി​റ​ക്കി​ക്കാ​ണ​ണം. ഒ​രു​വ​ട്ട​മെ​ങ്കി​ലും അ​വി​ടേ​ക്കു തി​രി​ച്ചു​പോ​കാ​നാ​യാ​ൽ ഇ​ത്ര​യും കാ​ലം ശ​ത്രു​പ​ക്ഷ​ത്തു ക​ണ്ട ക​ർ​ഷ​ക​രു​ടെ സ്നേ​ഹ​ത്തെ​ക്കു​റി​ച്ചും സ്വ​ന്ത​ക്കാ​രാ‍​യി ക​രു​തി​യ വ​നം​വ​കു​പ്പി​ന്‍റെ അ​വ​ഗ​ണ​ന​യെ​ക്കു​റി​ച്ചും ഒ​പ്പ​മു​ള്ള​വ​രോ​ട് പ​റ​യ​ണ​മെ​ന്ന് മോ​ഹി​ച്ചു​കാ​ണ​ണം. വൈ​കി​ട്ട് വീ​ണ്ടും ക​ർ​ഷ​ക​രെ​ത്തു​ന്പോ​ഴേ​ക്കും അ​വ​ൻ ശാ​ന്ത​മാ​യി ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു.

നി​യ​മ​ങ്ങ​ളെ​ല്ലാം കൃ​ത്യ​മാ​യി പാ​ലി​ച്ചു​കൊ​ണ്ട് കാ​ട്ടു​പോ​ത്ത് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ കാ​ര്യം വൈ​കി​ട്ടു​ത​ന്നെ ക​ർ​ഷ​ക​ർ വ​നം​വ​കു​പ്പി​നെ അ​റി​യി​ച്ച​തോ​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് വീ​ണ്ടും വേ​ഗം​വ​ച്ചു. വ​നം​വ​കു​പ്പി​ന്‍റെ "ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ' കാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യ ജ​ഡം ഇ​ന്ന​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം അ​വി​ടെ​ത്ത​ന്നെ സം​സ്ക​രി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ൽ കാ​ട്ടി​ൽ​നി​ന്നും നാ​ട്ടി​ലി​റ​ങ്ങി ച​ത്തു​വീ​ഴു​ന്ന മൂ​ന്നാ​മ​ത്തെ കാ​ട്ടു​പോ​ത്താ​ണ് ഇ​ത്. മ​റ്റു ര​ണ്ടെ​ണ്ണ​വും ച​ത്ത​ത് കൃ​ഷി​യി​ട​ങ്ങ​ളി​ലെ കു​ള​ങ്ങ​ളി​ൽ വീ​ണാ​യി​രു​ന്നു.