കേന്ദ്രസർവകലാശാലയിൽ സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Friday, April 9, 2021 12:35 AM IST
പെ​രി​യ: വി​ദ്യാ​ർ​ഥി​ക​ളി​ല്‍ സം​രം​ഭ​ക​ത്വം വ​ള​ര്‍​ത്തു​ക​യും കൂ​ടു​ത​ല്‍ സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ കോ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ല്‍ ബി​സി​ന​സ് വ​കു​പ്പും ഇ​ന്‍റേ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സെ​ല്ലും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​പാ​ടി പി​വി​എ​ന്‍ ഇ​ന്‍​ഡ​സ്ട്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും നോ​ര്‍​ത്ത് മ​ല​ബാ​ര്‍ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ കെ. ​വി​നോ​ദ് നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മേ​രി​ക്ക​യി​ലെ ഗ്ലോ​ബ​ല്‍ ഇ​ന്ത്യ​ന്‍ സ​യ​ന്‍റി​സ്റ്റ് ആ​ൻ​ഡ് ടെ​ക്നോ​ക്രാ​റ്റ്‌​സ് ഫോ​റം ക​ണ്‍​വീ​ന​ർ ഡോ. ​യെ​ല്ലോ​ജി റാ​വു കെ. ​മി​രാ​ജ്ക​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്റ്റാ​ര്‍​ട്ട​പ്പു​ക​ളു​ടെ വി​ജ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ർ ന​യ​ങ്ങ​ള്‍​ക്ക് നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​സി​ന​സ് വ​കു​പ്പ് മേ​ധാ​വി ഡോ. ​വി. ബാ​ല​ച​ന്ദ്ര​ന്‍, കോ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ബി​സി​ന​സ് വ​കു​പ്പ് മേ​ധാ​വി പ്ര​ഫ. ടി. ​മ​ല്ലി​കാ​ര്‍​ജു​ന​പ്പ, അ​ധ്യാ​പി​ക കെ.​ആ​ര്‍. ധീ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.