ക​രി​മീ​ൻ​കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി
Sunday, April 11, 2021 12:18 AM IST
പെ​രു​മ്പ​ട​വ്: എ​ര​മം കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ര​മം ക​ണ്ണാ പ​ള്ളി​പ്പൊ​യി​ൽ വ​ലി​യ കു​ള​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, മ​ത്സ്യ​ഫെ​ഡ് എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ മ​ത്സ്യ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. കെ.​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി.​ര​മേ​ശ​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി. ​കെ.​രാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം ക​ല, എ.​പ​വി​ത്ര​ൻ, ഗ​ണേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.