വി​ഷു​ക്കൈ​നീ​ട്ട​മാ​യി സ​ഹ​പാ​ഠി​ക്ക് വീ​ട് നല്കി സുഹൃത്തുക്കൾ
Monday, April 12, 2021 1:06 AM IST
വെ​ള്ള​രി​ക്കു​ണ്ട്: 38 വ​ർ​ഷം മു​ൻ​പ് പ​ഠി​പ്പി​ച്ച അ​ധ്യാ​പ​ക​നും അ​ന്ന​ത്തെ സ​ഹ​പാ​ഠി​ക​ളും ര​മ​ണി​ക്ക് വി​ഷു കൈ​നീ​ട്ട​മാ​യി ന​ൽ​കി​യ​ത് അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു വീ​ട്. എ​ളേ​രി​ത്ത​ട്ട് ഇ.​കെ. നാ​യ​നാ​ർ സ്‌​മാ​ര​ക ഗ​വ. കോ​ള​ജ് പ്ര​ഥ​മ പ്രീ​ഡി​ഗ്രി ബാ​ച്ചി​ന്‍റെ ക്ലാ​സ്മേ​റ്റ് കൂ​ട്ടാ​യ്മ​യാ​ണ് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​രു​വ​ഞ്ചാ​ൽ കാ​വും​കു​ടി​യി​ൽ ര​മ​ണി​ക്കും മ​ക​ൾ​ക്കും വി​ഷു കൈ​നീ​ട്ട​മാ​യി മ​നോ​ഹ​ര​മാ​യ "സ്നേ​ഹ​വീ​ട്' നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.
എ​ളേ​രി​ത്ത​ട്ട് കോ​ള​ജി​ലെ പ്ര​ഥ​മ ഡി​ഗ്രി ക്ലാ​സി​ലെ പ​ഠി​ക്കാ​ൻ മി​ടു​ക്കി​യാ​യ കു​ട്ടി​യാ​യി​രു​ന്നു ര​മ​ണി. ജീ​വി​ത​ത്തി​നി​ട​യി​ൽ ഒ​ന്നി​ന് പി​റ​കെ ഒ​ന്നാ​യി തി​രി​ച്ച​ടി​ക​ൾ നേ​രി​ട്ട ര​മ​ണി​യും കു​ടും​ബ​വും ക​ഴി​ഞ്ഞി​രു​ന്ന​ത് പ്ലാ​സ്റ്റി​ക് ഷീ​റ്റ് കൊ​ണ്ട് മ​റ​ച്ച ഒ​രു കു​ടി​ലി​ലാ​യി​രു​ന്നു. ആ​ദ്യം മ​ക​ൻ ന​ഷ്ട​പെ​ട്ടു. പി​ന്നാ​ലെ ര​മ​ണി​യു​ടെ ഭ​ർ​ത്താ​വും മ​രി​ച്ചു. ആ​രോ​ടും പ​രാ​തി​യും പ​രി​ഭ​വ​വു​മി​ല്ലാ​തെ അ​ഞ്ചു സെ​ന്‍റ് ഭൂ​മി​യി​ൽ പ്രാ​യ പൂ​ർ​ത്തി​യാ​യ മ​ക​ളു​മാ​യി ദു​രി​ത​ജീ​വി​തം ന​യി​ച്ചു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് എ​ളേ​രി​ത്ത​ട്ട് കോ​ള​ജി​ലെ പ​ഴ​യ കൂ​ട്ടു​കാ​രും പ​ഠി​പ്പി​ച്ച അ​ധ്യാ​പ​ക​നും ര​മ​ണി​യു​ടെ അ​വ​സ്ഥ​യെ​പ്പ​റ്റി അ​റി​യു​ന്ന​ത്. നാ​ട്ടി​ലും വി​ദേ​ശ​ത്തു​മാ​യി ജോ​ലി ചെ​യ്യു​ന്ന ര​മ​ണി​യു​ടെ സ​ഹ​പാ​ഠി​ക​ൾ ത​ങ്ങ​ളു​ടെ പ​ഴ​യ കൂ​ട്ടു​കാ​രി​യെ സ​ഹാ​യി​ക്കാ​ൻ രം​ഗ​ത്ത് വ​ന്നു.
വീ​ട് നി​ർ​മാ​ണ ക​മ്മ​റ്റി രൂ​പീ​ക​രി​ക്കു​ക​യും നാ​ട്ടു​കാ​രു​ടെ​യും വാ​ർ​ഡ് മെ​മ്പ​റു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വി​ഷു​വി​നു മു​ന്പ് ര​മ​ണി​യു​ടെ വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മാ​യു​മാ​യി​രു​ന്നു. ആ​റു​ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ചാ​ണ് വീ​ട് നി​ർ​മി​ച്ച​ത്. ര​മ​ണി​യു​ടെ അ​ന്ന​ത്തെ ഹി​ന്ദി അ​ധ്യാ​പ​ക​നും എ​ളേ​രി​ത്ത​ട്ട് ഇ.​കെ. നാ​യ​നാ​ർ കോ​ള​ജി​ലെ റി​ട്ട. പ്രി​ൻ​സി​പ്പ​ലു​മാ​യ പ്ര​ഫ. സ​ലിം​കു​മാ​ർ സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി.
ച​ട​ങ്ങി​ൽ വാ​ർ​ഡ് മെ​മ്പ​ർ നി​ഷ ബി​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ടി.​കെ. നാ​രാ​യ​ണ​ൻ, പി. ​സു​ഭാ​ഷ്, എം.​വി. ജോ​സ​ഫ്. കെ.​എ. രാ​ധ, മേ​രി, റി​ട്ട. എ​സ്ഐ കെ.​ഡി. സു​കു​മാ​ര​ൻ, ജ​യ്സ​മ്മ, ഇ.​വി. രാ​ജേ​ന്ദ്ര​ൻ, മാ​മ​ച്ച​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.