കി​റ്റി​നെ മ​റ​ന്നോ?
Monday, April 12, 2021 1:08 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വി​ഷു​വി​ന് വെ​റും ര​ണ്ടു ദി​വ​സം മാ​ത്രം ബാ​ക്കി നി​ൽ​ക്കു​ന്പോ​ഴും റേ​ഷ​ൻ ക​ട​ക​ളി​ൽ വി​ഷു​കി​റ്റ് എ​ത്തി​യി​ല്ല. വി​ഷു​വി​ന് മു​ന്പ് കി​റ്റു​ക​ൾ എ​ത്തി​ക്കു​മെ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ മ​ഞ്ഞ, പി​ങ്ക് കാ​ർ​ഡു​ട​മ​ക​ൾ​ക്കു​ള്ള കി​റ്റ് മാ​ത്ര​മാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്.
നേ​ര​ത്തെ ല​ഭി​ക്കു​ന്ന കി​റ്റു​ക​ൾ ആ​ദ്യം വ​രു​ന്ന​വ​ർ​ക്ക് കാ​ർ​ഡ് നോ​ക്കാ​തെ റേ​ഷ​ൻ ക​ട​യു​ട​മ​ക​ൾ ന​ൽ​കു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ ന​ൽ​കാ​വു​യെ​ന്ന ക​ർ​ശ​ന​നി​ർ​ദേ​ശം അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ജ​ന​ങ്ങ​ൾ കി​റ്റി​നാ​യി ക​ട​ക​ളി​ലെ​ത്തു​ക​യും വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ന്ന​താ​യി റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.
കി​റ്റി​ലേ​യ്ക്ക് ന​ൽ​കേ​ണ്ട ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ഷു​വി​പ​ണി മു​ന്നി​ൽ​ക്ക​ണ്ട് മാ​വേ​ലി സ്റ്റോ​റു​ക​ളി​ലേ​യ്ക്ക് മാ​റ്റാ​ത്ത​തി​നാ​ലാ​ണ് കി​റ്റു​ക​ൾ ത​യാ​റാ​ക്കാ​ൻ വൈ​കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. മു​ഴു​വ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്കു​മു​ള്ള കി​റ്റു​ക​ൾ റേ​ഷ​ൻ ക​ട​ക​ളി​ൽ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
അ​തേ​സ​മ​യം പ​ര​മാ​വ​ധി ഇ​ന്നു ത​ന്നെ കി​റ്റു​ക​ൾ മു​ഴു​വ​ൻ റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​പ്ലൈ​കോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.