ബ്ലെ​സ​നും ആ​ൽ​ബി​നും ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി
Friday, April 16, 2021 12:27 AM IST
ന​ർ​ക്കി​ല​ക്കാ​ട്: വി​ഷു​ദി​ന​ത്തി​ൽ പ​ര​പ്പ​ച്ചാ​ൽ പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ച വെ​സ്റ്റ് എ​ളേ​രി കാ​വു​ന്ത​ല​യി​ലെ ബ്ലെ​സ​ൻ തോ​മ​സി​നും ആ​ൽ​ബി​ൻ റെ​ജി​ക്കും ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി.
മൃ​ത​ദേ​ഹ​ങ്ങ​ൾ ന​ർ​ക്കി​ല​ക്കാ​ട് കോ​ട്ട​മ​ല എം​ജി​എം യു​പി സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച​പ്പോ​ൾ നൂ​റു​ക​ണ​ക്കി​ന് നാ​ട്ടു​കാ​രാ​ണ് എ​ത്തി​യ​ത്.
എം.​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​മോ​ൻ ജോ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഗി​രി​ജ മോ​ഹ​ൻ(​വെ​സ്റ്റ് എ​ളേ​രി), ജ​യിം​സ് പ​ന്ത​മാ​ക്ക​ൽ (ഈ​സ്റ്റ് എ​ളേ​രി) തു​ട​ങ്ങി വി​വി​ധ രാ​ഷ്ടീ​യ​നേ​താ​ക്ക​ളും അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വി​കാ​ര​നി​ർ​ഭ​ര​മാ​യ രം​ഗ​ങ്ങ​ളാ​യി​രു​ന്നു.
ക​ണ്ടു​നി​ന്ന നാ​ട്ടു​കാ​ർ​ക്കും സ​ങ്ക​ടം സ​ഹി​ക്കാ​നാ​യി​ല്ല. വ​ൻ ജ​നാ​വ​ലി​യാ​യി​രു​ന്നു വീ​ട്ടി​ലും പ​ള്ളി​യി​ലും എ​ത്തി​ച്ചേ​ർ​ന്ന​ത്. വ​ര​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ വി​കാ​രി ഫാ.​ഫി​ലി​പ്പ് ചേ​ന്നാ​ട്ട്, ഫാ.​ആ​ന്‍റ​ണി തെ​ക്കേ​മു​റി, ഫാ.​ജ​യിം​സ് മൂ​ന്നാ​ന​പ്പ​ള്ളി എ​ന്നി​വ​ർ അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.