വൈ​സ് ചാ​ൻ​സ​ല​റു​ടെ വീ​ട് കെ​എ​സ്‌​യു പ്രവർത്തകർ ഉ​പ​രോ​ധി​ച്ചു
Saturday, April 17, 2021 1:13 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ യു​ജി​സി എ​ച്ച്ആ​ർ​ഡി സെ​ന്‍റ​റി​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​റാ​യി എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ​യു​ടെ ഭാ​ര്യ​യ്ക്ക് നി​യ​മ​നം ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്‌​യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​റു​ടെ വീ​ട് ഉ​പ​രോ​ധി​ച്ചു.
പ്ര​തി​ഷേ​ധ​സ​മ​രം കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​മു​ഹ​മ്മ​ദ്‌ ഷ​മ്മാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ന്ധു നി​യ​മ​ന​ത്തി​ന് വേ​ണ്ടി സ​ർ​വ​ക​ലാ​ശാ​ല ച​ട്ട​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തു​ക​യാ​ണെ​ന്നും വ​ഴി​വി​ട്ട നി​യ​മ​ന​ത്തി​ന് വൈ​സ് ചാ​ൻ​സ​ല​ർ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്താ​തെ വീ​ട്ടി​ലി​രു​ന്ന് ഇ​ന്‍റ​ർ​വ്യൂ ന​ട​ത്താ​നു​ള്ള വൈ​സ് ചാ​ൻ​സ​ല​റു​ടെ നീ​ക്കം ഒ​ളി​ച്ചു​ക​ളി​യാ​ണെ​ന്നും മു​ഹ​മ്മ​ദ്‌ ഷ​മ്മാ​സ് ആ​രോ​പി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​ണ് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍റെ വീ​ട് ഉ​പ​രോ​ധി​ച്ച​ത്.
വീ​ട്ടി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.
നേ​താ​ക്ക​ളാ​യ സി.​ടി. അ​ഭി​ജി​ത്ത്, ഫ​ർ​ഹാ​ൻ മു​ണ്ടേ​രി, അ​ൻ​സി​ൽ വാ​ഴ​പ്പ​ള്ളി​ൽ, ആ​ദ​ർ​ശ് മാ​ങ്ങാ​ട്ടി​ടം, ആ​കാ​ശ് ഭാ​സ്ക​ർ, ഹ​രി​കൃ​ഷ്ണ​ൻ പാ​ളാ​ട്, ഉ​ജ്വ​ൽ പ​വി​ത്ര​ൻ, ടി. ​സാ​യ​ന്ത്‌, എം.​സി. അ​തു​ൽ, അ​ക്ഷ​യ് കോ​വി​ല​കം, സു​ഫൈ​ൽ സു​ബൈ​ർ, ചാ​ൾ​സ് സ​ണ്ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.