പ​യ്യ​ന്നൂ​ർ മേഖലയിൽ ആശങ്ക
Monday, April 19, 2021 12:19 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ കോ​വി​ഡ് വ്യാ​പ​നം ആ​ശ​ങ്ക​യി​ലേ​ക്ക്. വെ​ള്ളി​യാ​ഴ്ച 43 പേ​ര്‍​ക്കും ശ​നി​യാ​ഴ്ച 65 പേ​ര്‍​ക്കും കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ ഇ​ന്ന​ലെ 83 പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തോ​ടെ​യാ​ണ് ആ​ശ​ങ്ക​യേ​റി​യ​ത്. ഇ​തേ തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ റൂ​റ​ല്‍ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​യ്യ​ന്നൂ​രി​ല്‍ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു.
ഈ ​മാ​സം തു​ട​ക്കം മു​ത​ൽ പ​യ്യ​ന്നൂ​രി​ലെ കോ​വി​ഡ് കേസുകൾ കൂ​ടി​വ​രി​ക​യാ​ണ്. പ​യ്യ​ന്നൂ​രി​ന് പു​റ​മെ പ​രി​സ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ്ഥി​തി വി​ഭി​ന്ന​മ​ല്ല. കാ​ങ്കോ​ല്‍ -ആ​ല​പ്പ​ട​മ്പ് -19, ചെ​റു​താ​ഴം -27, പ​രി​യാ​രം -20, എ​ര​മം-​കു​റ്റൂ​ര്‍ -31, കു​ഞ്ഞി​മം​ഗ​ലം -30, ക​ട​ന്ന​പ്പ​ള്ളി-​പാ​ണ​പ്പു​ഴ-19, ക​രി​വെ​ള്ളൂ​ര്‍ -പെ​ര​ളം -13, രാ​മ​ന്ത​ളി-16 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് പോ​സി​റ്റീ​വു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.
കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​കു​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ളും ന​ട​പ​ടി​ക​ളും ക​ടു​പ്പി​ച്ച് പോ​ലീ​സും സ​ജീ​വ​മാ​യി. പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ളും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി. ക​ണ്ണൂ​ര്‍ റൂ​റ​ല്‍ എ​സ്പി ന​വ​നീ​ത് ശ​ര്‍​മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​യ്യ​ന്നൂ​രി​ല്‍ യോ​ഗം ചേ​ര്‍​ന്നു. തു​ട​ര്‍​ന്ന് പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. എ​സ്പി​യ്ക്കൊ​പ്പം ഡി​വൈ​എ​സ്പി എം.​സു​നി​ല്‍​കു​മാ​റും മ​റ്റ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​മു​ണ്ടാ​യി​രു​ന്നു.