സൂ​ക്ഷി​ക്ക​ണം... ര​യ​റോം പാ​ലം
Monday, April 19, 2021 12:23 AM IST
ആ​ല​ക്കോ​ട്: ര​യ​റോം പാ​ല​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്ന​തോ​ടെ അ​പ​ക​ടാ​വ​സ്ഥ​യി​ൽ. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് നി​ര്‍​മി​ച്ച പാ​ലം അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ ന​ട​ത്താ​ത​തി​നെ തു​ട​ര്‍​ന്നാ​ണ് പൊ​ളി​ഞ്ഞു തു​ട​ങ്ങി​യ​ത്. കെ​എ​സ്ആ​ര്‍​ടി​സി ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ബ​സു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും നി​ത്യേ​ന ക​ട​ന്നു പോ​കു​ന്ന പാ​ല​മാ​ണി​ത്. പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ടും അ​ധി​കൃ​ത​ര്‍ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെന്നാ​ണ് പ​രാ​തി.
അ​ടു​ത്ത​കാ​ല​ത്താ​യി റോ​ഡ്‌ മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കാ​നോ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ ന​ട​ത്താ​നോ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ള്‍ ത​ക​രു​ക​യും സ്ലാ​ബു​ക​ളി​ല്‍ വി​ള്ള​ല്‍ രൂ​പ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കൂ​ടാ​തെ പാ​ല​ത്തി​ന്‍റെ ബീ​മും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. ജീ​വ​ൻ പ​ണ​യം വ​ച്ചാ​ണ് ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത്.
ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ പാ​ല​ത്തി​നു കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി സ​മീ​പ വാ​സി​ക​ള്‍ പ​റ​ഞ്ഞു. സ്ലാ​ബു​ക​ളു​ടെ അ​ടി​വ​ശം കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ അ​ട​ര്‍​ന്നു വീ​ണ​തോ​ടെ ഇ​രു​മ്പ് ക​മ്പി​ക​ള്‍ വെ​ളി​യി​ല്‍ കാ​ണു​ന്ന സ്ഥി​തി​യാ​ണ്. പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കു​ക​യോ ബ​ല​പ്പെ​ടു​ത്തു​ക​യോ ചെ​യ്തി​ല്ലെ​ങ്കി​ല്‍ ദു​ര​ന്ത​ത്തി​നാ​കും സാ​ക്ഷ്യം​വ​ഹി​ക്കേ​ണ്ടി വ​രി​ക.