കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് ഫെ​ലോ​ഷി​പ്പ്
Tuesday, April 20, 2021 12:37 AM IST
പെ​രി​യ: കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല ജി​യോ​ള​ജി വി​ഭാ​ഗം ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് ഫെ​ലോ​ഷി​പ്പ്. കോ​ട്ട​യം നാ​ട്ട​കം സ്വ​ദേ​ശി​നി അ​മ്മൂ​സ് കെ. ​ജ​യ​ന്‍, കാ​സ​ര്‍​ഗോ​ഡ് കാ​റ​ഡു​ക്ക സ്വ​ദേ​ശി​നി ഇ. ​ശ്രീ​വി​ദ്യ എ​ന്നി​വ​ര്‍​ക്കാ​ണ് ല​ണ്ട​ന്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മൈ​ക്രോ​പാ​ലി​യ​ന്തോ​ള​ജി​ക്ക​ല്‍ സൊ​സൈ​റ്റി​യു​ടെ ഫെ​ലോ​ഷി​പ്പ് ല​ഭി​ച്ച​ത്.
അ​മ്മൂ​സി​ന് ഇ​ന്ത്യ​ന്‍ മ​ണ്‍​സൂ​ണ്‍ വേ​രി​യ​ബി​ലി​റ്റി സ്റ്റ​ഡീ​സ് ഫ്രം ​ബേ ഓ​ഫ് ബം​ഗാ​ള്‍ എ​ന്ന പ്രോ​ജ​ക്ടി​നും ശ്രീ​വി​ദ്യ​ക്ക് ഓ​ഷ്യ​ന്‍ അ​സി​ഡി​ഫി​ക്കേ​ഷ​ന്‍ ഇ​ന്‍ പാ​സ്റ്റ് യൂ​സിം​ഗ് ടെ​റോ​പോ​ഡ്സ് എ​ന്ന പ്രോ​ജ​ക്ടി​നു​മാ​ണ് ഫെ​ല്ലോ​ഷി​പ്പ്.
500 പൗ​ണ്ട് (ഏ​ക​ദേ​ശം 52,000 രൂ​പ) വീ​ത​മാ​ണ് ഇ​രു​വ​ര്‍​ക്കും ല​ഭി​ക്കു​ക.
ഗ​വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദേ​ശ​ത്തു​ള്‍​പ്പെ​ടെ പ​ഠ​നം ന​ട​ത്തു​ന്ന​തി​നും ഫീ​ല്‍​ഡ് വ​ര്‍​ക്കി​നു​മാ​യി തു​ക വി​നി​യോ​ഗി​ക്കാം. ജി​യോ​ള​ജി വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ര്‍ ഡോ. ​എ.​വി. സി​ജി​ന്‍​കു​മാ​റി​ന് കീ​ഴി​ലാ​ണ് ഇ​രു​വ​രും ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.