കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Wednesday, April 21, 2021 9:48 PM IST
മ​ഞ്ചേ​ശ്വ​രം: ബ​ന്തി​യോ​ടി​നു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു. മ​ഞ്ചേ​ശ്വ​രം ഉ​ദ്യാ​വ​ർ ബി​ജെ​എം ക്രോ​സ് റോ​ഡ് സെ​യ്ദാ​നി കോ​ന്പൗ​ണ്ടി​ലെ ബി.​കെ. മു​ഹ​മ്മ​ദ് റ​ഫീ​ഖ് (48) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ മി​സ്റി​യ (39), ബ​ന്ധു അ​ഷ്റ​ഫ് (42) എ​ന്നി​വ​ർ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. ഉ​ദ്യാ​വ​റി​ലെ കു​ഞ്ഞാ​മ​ദി​ന്‍റെ​യും ഖ​ദീ​ജ​യു​ടെ​യും മ​ക​നാ​ണ്. മ​ക്ക​ൾ: വൈ​സു​ൽ​ക്ക​ർ, മ​ർ​ഷി​ദ്, ത​സ്റി​ഖ്, മ​ഹ്ഷൂ​ഖ്.