ജി​ല്ല​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​ാഫ​ലം വൈ​കു​ന്നു
Friday, April 23, 2021 1:02 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ്‌ ടെ​സ്റ്റ്‌ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ മെ​ഗാ ടെ​സ്റ്റ്‌ ക്യാ​മ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​രു​ടെ റി​സ​ര്‍​ട്ട്‌ വൈ​കു​ന്നു. ടെ​സ്റ്റ്‌ ചെ​യ്‌​ത്‌ അ​ഞ്ചു​ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ഫ​ലം കി​ട്ടു​ന്നി​ല്ലെ​ന്നാ​ണ്‌ പ​രാ​തി. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‌ കീ​ഴി​ലെ കെ​എം​എ​സ്‌​സി​എ​ല്‍ ക​രാ​ര്‍ കൊ​ടു​ത്ത സ്‌​പൈ​സ്‌ ഹെ​ല്‍​ത്തി​നെ​തി​രെ​യാ​ണ്‌ പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്‌. സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക്‌ ന​ല്‍​കി​യാ​ല്‍ ഫ​ലം വ​രു​ന്ന​തു​വ​രെ മ​റ്റു സ​മ്പ​ര്‍​ക്ക​ങ്ങ​ളി​ല്ലാ​തെ ക​ഴി​യേ​ണ്ട​തു​ണ്ട്‌. എ​ന്നാ​ല്‍ സാ​ധാ​ര​ണ ഗ​തി​യി​ല്‍ ര​ണ്ടു​ദി​വ​സം​കൊ​ണ്ട്‌ ല​ഭി​ക്കു​ന്ന പ​രി​ശോ​ധ​ന ഫ​ല​ത്തി​നാ​യി ദി​വ​സ​ങ്ങ​ളോ​ളം കാ​ത്തു നി​ല്‍​ക്കേ​ണ്ടി വ​രു​ന്ന​ത്‌ ബു​ദ്ധി​മു​ട്ട്‌ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്‌. ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി കോ​വി​ഡ്‌ നെ​ഗ​റ്റീ​വ്‌ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്‌ ആ​വ​ശ്യ​മാ​ണ്. ഫ​ലം വൈ​കു​ന്ന​തോ​ടെ അ​ടി​യ​ന്ത​ര ശ​സ്‌​ത്ര​ക്രി​യ പോ​ലും വൈ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്‌.
ജി​ല്ല​യി​ലെ നാ​ല്‌ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ്‌ സ്വ​കാ​ര്യ ഏ​ജ​ന്‍​സി കോ​വി​ഡ്‌ പ​രി​ശോ​ധ​ന​യ്‌​ക്ക്‌ സ്ര​വം എ​ടു​ക്കു​ന്ന​ത്‌. ഫ​ലം കി​ട്ടു​മെ​ന്ന്‌ അ​റി​യി​ച്ച്‌ പ്ര​ദ​ര്‍​ശി​പ്പി​ച്ച ന​മ്പ​രി​ല്‍ വി​ളി​ക്കു​ക​യോ വാ​ട്‌​സ്‌ ആ​പ്പ്‌ വ​ഴി​യോ ബ​ന്ധ​പ്പെ​ട്ടാ​ല്‍ മ​തി​യെ​ന്ന്‌ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​തി​ക​ര​ണ​മി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്‌.
കോ​വി​ഡ്‌ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്‌ സ​ര്‍​ക്കാ​ര്‍ സ്വ​കാ​ര്യ ഏ​ജ​ന്‍​സി​യെ പ​രി​ശോ​ധ​ന​യ്ക്ക്‌ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്‌. 24 മ​ണി​ക്കൂ​റി​ല്‍ പ​രി​ശോ​ധ​ന ഫ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഒ​രു സാ​മ്പി​ളി​ന്‌ 450 രൂ​പ നി​ര​ക്കി​ല്‍ സം​സ്ഥാ​നം ന​ല്‍​കു​ന്നു​മു​ണ്ട്‌.
പോ​സി​റ്റീ​വ്‌ കേ​സു​ക​ളു​ടെ റി​സ​ള്‍​ട്ട​റി​യാ​ന്‍ വൈ​കു​ന്ന​ത്‌ രോ​ഗി​യു​ടെ വീ​ട്ടു​കാ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ട​രാ​ന്‍ ഇ​ട​യാ​ക്കി​യ സം​ഭ​വ​വും ജി​ല്ല​യി​ലു​ണ്ടാ​യി. പ്ര​ധാ​ന ടൗ​ണു​ക​ളി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ല്‍ കോ​വി​ഡ്‌ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്‌ നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തും ടെ​സ്റ്റി​ന് വ​രു​ന്ന ആ​ളു​ക​ളു​ടെ വ​ര്‍​ധ​ന​വി​ന്‌ കാ​ര​ണ​മാ​യി​ട്ടു​ണ്ട്‌. നേ​ര​ത്തെ ആ​രോ​ഗ്യ​വ​കു​പ്പ്‌ നേ​രി​ട്ട്‌ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ള്‍ ഇ​ല്ലാ​ത്ത പ്ര​യാ​സ​മാ​ണ്‌ പു​തി​യ സം​വി​ധാ​ന​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​ത്‌.
പ​രാ​തി​ക​ള്‍ വ്യാ​പ​ക​മാ​യ​തോ​ടെ ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ്‌ സം​ഭ​വം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്‌.