ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​വ​ർ​ച്ച; ര​ണ്ടു ല​ക്ഷം രൂ​പ മോ​ഷ​ണം പോ​യി
Friday, April 23, 2021 1:03 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ഓ​ഫീ​സി​ൽ​നി​ന്ന് ര​ണ്ടു​ല​ക്ഷം രൂ​പ ക​വ​ർ​ച്ച ചെ​യ്തു. സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ച​പ്പാ​ത്തി നി​ർ​മാ​ണ യൂ​ണി​റ്റി​ന്‍റെ ഓ​ഫീ​സി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ജ​യി​ലി​ലെ പ്ര​ധാ​ന ഗേ​റ്റി​നു സ​മീ​പ​ത്തെ ഓ​ഫീ​സി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​വ് മേ​ശ​വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ച പ​ണ​മാ​ണ് മോ​ഷ്ടി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.
ഇ​ത്ര​യും സു​ര​ക്ഷ​യു​ള്ള ജ​യി​ലി​നു​ള്ളി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത് പോ​ലീ​സി​നെ​യും ജ​യി​ല​ധി​കൃ​ത​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ടൗ​ൺ പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും ജ​യി​ലി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മോ​ഷ​ണ​ത്തി​ൽ വൈ​ദ​ഗ്ധ്യം നേ​ടി​യ​യാ​ൾ​ക്കു മാ​ത്ര​മേ ഇ​ത്ര​യും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ള്ള സ്ഥ​ല​ത്ത് മോ​ഷ​ണം ന​ട​ത്താ​നാ​കൂ​വെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ജ​യി​ൽ വ​ള​പ്പി​ലെ ച​പ്പാ​ത്തി കൗ​ണ്ട​റി​ൽ​നി​ന്നും വി​ല്പ​ന ന​ട​ത്തി​യ ച​പ്പാ​ത്തി, ബി​രി​യാ​ണി, ചി​ക്ക​ൻ ക​ബാ​ബ്, ചി​ക്ക​ൻ ക​റി, ചി​പ്സ് എ​ന്നി​വ വി​റ്റു​കി​ട്ടു​ന്ന ഒ​രു​ദി​വ​സ​ത്തെ ക​ള​ക്‌​ഷ​നാ​യ 1,95,600 രൂ​പ​യാ​ണു മോ​ഷ​ണം പോ​യ​ത്. ജ​യി​ൽ ഭ​ക്ഷ​ണം വി​റ്റു​കി​ട്ടു​ന്ന പ​ണം അ​ത​ത് ദി​വ​സ​ങ്ങ​ളി​ൽ ഫ്രീ​ഡം ഫു​ഡ് ഫാ​ക്‌​ട​റി ഓ​ഫീ​സി​ൽ അ​ട​യ്ക്കു​ക​യാ​ണു പ​തി​വ്. ഇ​ന്ന​ല​ത്തെ വി​റ്റു​വ​ര​വാ​ണ് മോ​ഷ​ണം പോ​യ​ത്.
24 മ​ണി​ക്കൂ​റും സി​സി​ടി​വി കാ​മ​റ​യും ആ​യു​ധ​മേ​ന്തി​യ ക​മാ​ൻ​ഡോ​ക​ളും കാ​വ​ലു​ള്ള ജ​യി​ലി​ന് അ​ന്പ​തു​മീ​റ്റ​ർ മാ​ത്രം ദൂ​ര​മു​ള്ള ഓ​ഫീ​സി​ൽ​നി​ന്ന് പ​ണം ക​വ​ർ​ന്ന​ത് പോ​ലീ​സി​നെ​യും ജ​യി​ല​ധി​കൃ​ത​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തു​ക​യാ​ണ്.
മോ​ഷ്ടാ​വി​നെ​ക്കു​റി​ച്ച് സൂ​ച​ന
ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ച​പ്പാ​ത്തി നി​ർ​മാ​ണ യൂ​ണി​റ്റി​ന്‍റെ ഓ​ഫീ​സി​ൽ​നി​ന്ന് ര​ണ്ടു ല​ക്ഷം രു​പ ക​വ​ർ​ച്ച ന​ട​ത്തി​യ​യാ​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ്. മൂ​ന്നു​ദി​വ​സം മു​ന്പ് ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​യാ​ളെ ചു​റ്റി​പ്പ​റ്റി​യാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​യാ​ൾ​ക്കൊ​പ്പം സ​ഹാ​യി​യും ഉ​ണ്ടാ​കു​മെ​ന്നാ​ണ് നി​ഗ​മ​നം. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തു​ക​യാ​ണ് ഇ​യാ​ളു​ടെ മോ​ഷ​ണ​രീ​തി. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ ജ​യി​ലി​ൽ​നി​ന്നു പു​റ​ത്തേ​ക്കി​റ​ങ്ങി​യാ​ൽ നി​ർ​മാ​ണ​ജോ​ലി​ക്കും മ​റ്റും സ​ഹാ​യി​യാ​യി പോ​കാ​റു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ജ​യി​ൽ പ​രി​സ​ര​ത്തു​ള്ള സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക്ക് സ​ഹാ​യി​യാ​യി ഇ​യാ​ൾ എ​ത്തി​യി​രു​ന്നോ​യെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.
കാ​ര​ണം ക​വ​ർ​ച്ച ന​ട​ന്ന ഓ​ഫീ​സി​ൽ​നി​ന്ന് പോ​ലീ​സ്നാ​യ മ​ണം പി​ടി​ച്ച് ആ ​ഭാ​ഗ​ത്തേ​ക്ക് ഓ​ടി​യി​രു​ന്നു. സി​സി​ടി​വി ദ്യ​ശ്യ​ത്തി​ൽ​നി​ന്ന് ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ബുധനാഴ്ച രാത്രി പെ​യ്ത ക​ന​ത്ത മ​ഴ​യി​ലും ഇ​ടി​മി​ന്ന​ലി​ലും ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ന്ന​പോ​ലെ ജ​യി​ലി​ലും വൈ​ദ്യു​തി​ബ​ന്ധം നി​ല​ച്ചി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് ക​വ​ർ​ച്ച ന​ട​ന്ന​തെ​ന്നാ​ണു പോ​ലീ​സി​ന്‍റെ അ​നു​മാ​നം. ഇ​ത്ര​യും സു​ര​ക്ഷാ​സം​വി​ധാ​ന​മു​ള്ള ജ​യി​ലി​ൽ മോ​ഷ​ണം ന​ട​ന്ന​ത് വി​ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ലെ​ന്ന് ജ​യി​ൽ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.
മോ​ഷ​ണം ന​ട​ത്തി​യ​ത്
ജ​യി​ലി​ന്‍റെ പു​റ​ത്തു​ള്ള​വ​ർ
രാ​വി​ലെ വി​വി​ധ ബ്ലോ​ക്കു​ക​ളി​ൽ​നി​ന്നും പു​റ​ത്തു​വി​ടു​ന്ന ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ൾ ആ​രെ​യും ഇ​പ്പോ​ൾ ജ​യി​ലി​നു​പു​റ​ത്ത് വി​ടാ​റി​ല്ല. ശി​ക്ഷാ​ത​ട​വ് തീ​രാ​റാ​യ​വ​രെ​യാ​ണ് പ്ര​ധാ​ന​മാ​യും പു​റ​ത്തെ ജോ​ലി​ക​ൾ​ക്കാ​യി ജ​യി​ലി​നു​പു​റ​ത്ത് എ​ത്തി​ക്കു​ന്ന​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ മു​ഴു​വ​ൻ അ​ന്തേ​വാ​സി​ക​ളെ​യും അ​ത​ത് ബ്ലോ​ക്കി​ലേ​ക്ക് അ‍​യ​യ്ക്കും. പ​ല​രും നേ​ര​ത്തെ ഭ​ക്ഷ​ണം ക​ഴി​ച്ച് ഉ​റ​ങ്ങാ​റാ​ണു പ​തി​വ്. ബു​ധ​നാ​ഴ്ച രാ​ത്രി ക​ന​ത്ത മ​ഴ​യാ​യ​തു​കൊ​ണ്ടും വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തു​കൊ​ണ്ടും അ​ന്തേ​വാ​സി​ക​ളെ​ല്ലാം നേ​ര​ത്തെ കി​ട​ന്നു​റ​ങ്ങി​യി​രു​ന്നു. ജ​യി​ൽ വ​കു​പ്പി​ന്‍റെ ച​പ്പാ​ത്തി കൗ​ണ്ട​ർ രാ​വി​ലെ ഏ​ഴു​മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ​യാ​ണ് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​റ്റ​ശേ​ഷം പ​ത്തോ​ടെ കൗ​ണ്ട​ർ അ​ട​യ്ക്കും. പി​ന്നെ അ​ന്ന​ത്തെ വി​റ്റു​വ​ര​വ് ജ​യി​ലി​നോ​ടു​ചേ​ർ​ന്നു​ള്ള ഓ​ഫീ​സി​ൽ അ​ട​യ്ക്കു​ക​യാ​ണു പ​തി​വ്. രാ​ത്രി 11 നും ​പു​ല​ർ​ച്ചെ അ​ഞ്ചി​നു​മി​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.