ഉപ്പളയിൽ വ​സ്ത്ര​സ്ഥാ​പ​ന ഉ​ട​മ​യ്ക്കെ​തി​രേ കേ​സ്
Wednesday, May 5, 2021 12:55 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് ആ​ളു​ക​ൾ കൂ​ട്ടം കൂ​ടു​ന്ന​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഉ​പ്പ​ള​യി​ലെ വ​സ്ത്ര​സ്ഥാ​പ​ന ഉ​ട​മ​യ്ക്കെ​തി​രേ മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. കേ​ര​ള പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം ഉ​പ്പ​ള മ​ല​ബാ​ർ വെ​ഡിം​ഗ് സെ​ന്‍റ​ർ ഉ​ട​മ​യ്ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. നി​യ​മ വി​രു​ദ്ധ​മാ​യി കൂ​ട്ടം കൂ​ടു​ന്ന​വ​ർ​ക്കെ​തി​രേ പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​ത്തി​നു പു​റ​മേ മ​റ്റു വ​കു​പ്പു​ക​ൾ കൂ​ടി ചേ​ർ​ത്ത് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത് ബാ​ബു അ​റി​യി​ച്ചു. മ​ട​ക്ക​ര ഹാ​ർ​ബ​ർ, മാ​വി​ലാ​ക​ട​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലും നി​യ​മ​വി​രു​ദ്ധ​മാ​യി ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ബോ​ധ​വ​ത്ക​ര​ണ​ത്തി​നും 50 പാ​രാ​ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ​മാ​രെ ജി​ല്ല​യി​ൽ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.