ചെ​റു​വ​ത്തൂ​ർ സി​എ​ച്ച്സി​യി​ൽ കോ​വി​ഡ് ഒ​പി
Tuesday, May 18, 2021 12:46 AM IST
ചെ​റു​വ​ത്തൂ​ർ: ചെ​റു​വ​ത്തൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ, രോ​ഗ​ല​ക്ഷ​ങ്ങ​ളു​ള്ള​വ​ർ, സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കാ​യു​ള്ള പ്ര​ത്യേ​ക ഒ​പി ആ​രം​ഭി​ക്കു​ന്നു. ഒ​പി​യി​ൽ എ​ത്തി​ച്ചേ​രു​ന്ന കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ, പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​ർ, വീ​ട്ടി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ൾ എ​ന്നി​വ​രെ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ഒ​പി​യി​ൽ ഡോ​ക്ട​ർ പ​രി​ശോ​ധി​ച്ച് ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കും. പ​രി​ശോ​ധ​ന​യി​ൽ പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​രെ കൃ​ത്യ​മാ​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി വീ​ട്ടി​ലേ​ക്കോ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റി​ലേ​ക്കോ അ​യ​ക്കും.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ സ്ഥാ​പ​ന​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ വെ​ക്കാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി ഓ​ക്‌​സി​ജ​ൻ സൗ​ക​ര്യ​ത്തോ​ടു കൂ​ടി ആ​റ് ബെ​ഡു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഈ ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ മൂ​ർ​ച്ഛി​ച്ചാ​ൽ ഇ​വി​ടെ​യെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി അ​യ​ക്കാ​നും സാ​ധി​ക്കും. ചെ​റു​വ​ത്തൂ​ർ ഹെ​ൽ​ത്ത് ബ്ലോ​ക്ക് പ​രി​ധി​യി​ലെ രോ​ഗി​ക​ളെ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ മ​ണി​യ​റ, ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡി.​എം​ഒ ഡോ. ​എ.​വി. രാം​ദാ​സ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഡി.​ജി. ര​മേ​ഷ്, ജി​ല്ലാ കൊ​റോ​ണ സെ​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​പ്ര​സാ​ദ് തോ​മ​സ് എ​ന്നി​വ​ർ ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.