പൂ​ന്തോ​ട്ട​മൊ​രു​ക്കി കു​ട്ടി​ക​ളെ കാ​ത്ത് സി​സ്റ്റ​ർ ടെ​സി​ൻ
Monday, May 31, 2021 12:48 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സ്കൂ​ൾ തു​റ​ക്കു​മ്പോ​ൾ ത​ന്‍റെ കു​ട്ടി​ക​ൾ​ക്കാ​യി പൂ​ന്തോ​ട്ടം ഒ​രു​ക്കി മു​ഖ്യാ​ധ്യാ​പി​ക കാ​ത്തി​രി​ക്കു​ന്നു. വെ​ള്ള​രി​ക്കു​ണ്ട് നി​ർ​മ​ല​ഗി​രി എ​ൽ​പി സ്കൂ​ളി​ലെ മു​ഖ്യ​ധ്യാ​പി​ക സി​സ്റ്റ​ർ ടെ​സി​നാ​ണ് കു​ട്ടി​ക​ൾ​ക്കാ​യി പൂ​ന്തോ​ട്ടം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം ക്ലാ​സു​ക​ൾ ന​ട​ന്നി​ല്ലെ​ങ്കി​ലും ഈ ​വ​ർ​ഷം മു​ത​ൽ സ്കൂ​ൾ തു​റ​ക്കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു സി​സ്റ്റ​ർ ടെ​സി​ൻ.

ത​രി​ശു​കി​ട​ന്ന സ്കൂ​ൾ​മു​റ്റം മ​ണ്ണി​ട്ടു​നി​ക​ത്തി പൂ​ച്ചെ​ടി​ക​ൾ വ​ച്ചു​പി​ടി​പ്പി​ച്ചു. പി​ടി​എ ഭാ​ര​വാ​ഹി​ക​ളും, അ​ധ്യാ​പ​ക​രും സ​ഹാ​യി​ക്കാ​ൻ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ കോ​വി​ഡ് ര​ണ്ടാം ത​രം​ഗം എ​ത്തി ഈ ​വ​ർ​ഷ​ത്തെ റെ​ഗു​ല​ർ ക്ലാ​സു​ക​ളും മു​ട​ങ്ങി​യ​തോ​ടെ തെ​ല്ല് നി​രാ​ശ​യി​ലാ​ണ് സി​സ്റ്റ​ർ ടെ​സി​ന്.
നാ​നൂ​റി​ലേ​റെ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ഈ ​സ്കൂ​ളി​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്താ​ൻ ഒ​രു​ങ്ങു​ക​യാ​ണ് അ​ധ്യാ​പ​ക​ർ.