ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം: മൊ​ബൈ​ല്‍ ഫോ​ണ്‍ നൽകി
Friday, June 11, 2021 1:16 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ജ്യോ​തി​ഭ​വ​ന്‍ സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ളി​ലെ ഭി​ന്ന​ശേ​ഷി​യു​ള്ള വി​ദ്യാ​ര്‍​ഥി​ക്ക് പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി ന​ല്‍​കി കെ​സി​വൈ​എം തോ​മാ​പു​രം യൂ​ണി​റ്റ്. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സു​ജോ പൊ​ടി​മ​റ്റം ജ്യോ​തി​ഭ​വ​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജി​സ് മ​രി​യ എ​സ്എ​ബി​എ​സി​ന് മൊ​ബൈ​ല്‍ ഫോ​ണ്‍ കൈ​മാ​റി. ഷി​ജി​ത് തോ​മ​സ് കു​ഴു​വേ​ലി​ല്‍, അ​ഗ​സ്റ്റി​ന്‍ ബി​ജു, അ​രു​ണ്‍ ചി​ല​മ്പ​ട്ട​ശേ​രി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. കെ​സി​വൈ​എ​മ്മി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​ക​മ​ഴി​ഞ്ഞ് സ​ഹാ​യി​ക്കു​ന്ന വ്യ​ക്തി​ക​ളോ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സെ​ല​ക്ട് സെ​ബാ​സ്റ്റ്യ​ന്‍ എ​ട​ക്കാ​രോ​ട്ട് ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു.
പെ​രി​യ: ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​സൗ​ക​ര്യം മു​ട​ങ്ങി​യ പെ​രി​യ കാ​യ​ക്കു​ള​ത്തെ വി​ദ്യാ​ര്‍​ഥി​നി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​ദു​മ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ ചാ​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി ഫോ​ണ്‍ കൈ​മാ​റി. ദു​ബാ​യി​ല്‍ ന​ഴ്‌​സാ​യി ജോ​ലി​ചെ​യ്യു​ന്ന ക​ല്യോ​ട്ട് സ്വ​ദേ​ശി​നി ധ​ന്യ സു​കു​മാ​റാ​ണ് വി​ദ്യാ​ര്‍​ഥി​നി​ക്കാ​യി സ്മാ​ര്‍​ട്ട് ഫോ​ണ്‍ വാ​ങ്ങി​ന​ല്‍​കി​യ​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നൂ​പ് ക​ല്യോ​ട്ട്, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി വേ​ണു, ജ​വ​ഹ​ര്‍ ബാ​ല്‍​മ​ഞ്ച് ബ്ലോ​ക്ക് ചെ​യ​ര്‍​മാ​ന്‍ ജ​തീ​ഷ് കാ​യ​ക്കു​ളം, അ​നി​ല്‍ കാ​യ​ക്കു​ളം എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. കാ​ന​ഡ​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന ക​ല്യോ​ട്ട് സ്വ​ദേ​ശി എം.​കെ. സ​ജി​ത്‌​ലാ​ലാ​ണ് സ്മാ​ര്‍​ട്ട് ഫോ​ണ്‍ ചാ​ല​ഞ്ചി​ല്‍ ആ​ദ്യ ഫോ​ണ്‍ ആ​യം​പാ​റ കാ​ലി​യ​ടു​ക്കം കോ​ള​നി​യി​ലെ പ​ത്താം​ക്ലാ​സു​കാ​രി​ക്കാ​യി വാ​ങ്ങി ന​ല്‍​കി​യ​ത്.