"കാ​സ​ര്‍​ഗോ​ഡ് ക​പ്പ ചാ​ല​ഞ്ചു'​മാ​യി കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍
Friday, June 11, 2021 1:18 AM IST
കാ​സ​ര്‍​ഗോ​ഡ്: പ്ര​തി​സ​ന്ധി​യി​ലാ​യ ജി​ല്ല​യി​ലെ ക​പ്പ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​കാ​ന്‍ കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 'കാ​സ​ര്‍​ഗോ​ഡ് ക​പ്പ ചാ​ല​ഞ്ച്' സം​ഘ​ടി​പ്പി​ക്കു​ന്നു. പ​ച്ച​ക്ക​പ്പ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും റ​സി​ഡ​ന്‍​ഷ​ല്‍ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ന​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ടെ​ത്തി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
ക​ഴി​ഞ്ഞ വ​ര്‍​ഷം സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 1275 ഹെ​ക്ട​ര്‍ സ്ഥ​ല​ത്ത് പു​തി​യ​താ​യി കൃ​ഷി​യി​റ​ക്കി ജി​ല്ല ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു. ഇ​തി​ല്‍ 300 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തും ക​പ്പ​യാ​യി​രു​ന്നു കൃ​ഷി ചെ​യ്ത​ത്. പ​ര​പ്പ ബ്ലോ​ക്കി​ലെ ബ​ളാ​ല്‍, ക​ള്ളാ​ര്‍, പ​ന​ത്ത​ടി, വെ​സ്റ്റ് എ​ളേ​രി, കോ​ടോം-​ബേ​ളൂ​ര്‍, ഈ​സ്റ്റ് എ​ളേ​രി, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലും നീ​ലേ​ശ്വ​രം ബ്ലോ​ക്കി​ലെ ക​യ്യൂ​ര്‍-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലും കാ​റ​ഡു​ക്ക ബ്ലോ​ക്കി​ലെ ബേ​ഡ​ഡു​ക്ക, കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മാ​ത്രം 100 ട​ണ്ണി​ല​ധി​കം പ​ച്ച ക​പ്പ വി​ള​വെ​ടു​ക്കാ​ന്‍ ത​യ്യാ​റാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.
ചാ​ല​ഞ്ചി​നന്‍റെ ഭാ​ഗ​മാ​കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് താ​ഴെ പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ല്‍ കൃ​ഷി വ​കു​പ്പ് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടാം. പ​ര​പ്പ ബ്ലോ​ക്ക്: 9383471976, 9383472351, കാ​റ​ഡു​ക്ക ബ്ലോ​ക്ക്: 9383471978, നീ​ലേ​ശ്വ​രം ബ്ലോ​ക്ക്: 9383472331.