ലോ​ക്ഡൗ​ണി​ല്‍ ഇ​ന്നും നാ​ളെ​യും ക​ര്‍​ശ​ന നി​യ​ന്ത്ര​ണം
Saturday, June 12, 2021 12:47 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ലോ​ക്ഡൗ​ണി​ല്‍ ഇ​ന്നും നാ​ളെ​യും ക​ര്‍​ശ​ന നി​യ​ന്ത്ര​ണം. ഹോ​ട്ട​ലു​ക​ളി​ല്‍​നി​ന്ന് പാ​ഴ്സ​ല്‍ നേ​രി​ട്ട് വാ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. ഹോം ​ഡെ​ലി​വ​റി മാ​ത്രം അ​നു​വ​ദി​ക്കും. അ​വ​ശ്യ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്ക് മാ​ത്രം ഇ​ള​വു​ക​ള്‍ ന​ല്‍​കും. ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ള്‍, പ​ല​വ്യ​ഞ്ജ​നം, പ​ഴം, പ​ച്ച​ക്ക​റി, പാ​ല്‍, മ​ത്സ്യം, മാം​സം എ​ന്നി​വ​യു​ടെ വി​ല്‍​പ​ന​ശാ​ല​ക​ളും ബേ​ക്ക​റി​ക​ളും രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കി​ട്ട് ഏ​ഴ് വ​രെ പ്ര​വ​ര്‍​ത്തി​ക്കാം. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ബ​ന്ധ​ന​ക​ളോ​ടെ അ​നു​വ​ദി​ക്കും. സാ​മൂ​ഹി​ക അ​ക​ലം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. നി​ര്‍​മാ​ണ സ്ഥ​ല​ത്തി​ന്‍റെ തൊ​ട്ട​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍​നി​ന്ന് മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങ​ണം.