റോ​ള​ർ സ്കേ​റ്റിം​ഗ് പ​രി​ശീ​ല​ന​സൗ​ക​ര്യ​വു​മാ​യി വി​ദ്യാ​ന​ഗ​റി​ൽ മാ​തൃ​കാ​വീ​ഥി ഒ​രു​ങ്ങു​ന്നു
Monday, June 21, 2021 12:52 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ട്ടു​കാ​ർ​ക്ക് ചി​ര​പ​രി​ചി​ത​മ​ല്ലാ​ത്ത റോ​ള​ർ സ്കേ​റ്റിം​ഗി​ൽ ഇ​നി ഒ​രു കൈ ​നോ​ക്കാം. നാ​യ​ന്മാ​ർ​മൂ​ല ത​ൻ​ബീ​ഹു​ൽ ഇ​സ്‌​ലാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​ത​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ​യും ഔ​ദ്യോ​ഗി​ക വ​സ​തി​വ​രെ​യു​ള്ള പാ​ത​യാ​ണ് റോ​ള​ർ സ്കേ​റ്റിം​ഗ് പ​രി​ശീ​ല​ന​സൗ​ക​ര്യ​ത്തോ​ടെ മി​നു​ക്കി​യെ​ടു​ക്കു​ന്ന​ത്.
റോ​ള​ർ‌ സ്കേ​റ്റിം​ഗ് പ​രി​ശീ​ല​ന സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള പാ​ത​യു​ടെ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. 250 മീ​റ്റ​റി​ലാ​ണ് റോ​ഡ് ന​വീ​ക​ര​ണം. ന​വീ​ക​രി​ക്കു​ന്ന പാ​ത​യു​ടെ അ​രി​കു​ക​ളി​ൽ ത​ണ​ൽ വി​രി​ക്കാ​ൻ അ​ശോ​ക മ​ര​വും ത​ളി​ർ​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ അ​ശോ​ക മ​ര​ങ്ങ​ളു​ടെ ന​ടീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ർ, ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഖാ​ദ​ർ ബ​ദ​രി​യ എ​ന്നി​വ​രും തൈ​ക​ൾ ന​ട്ടു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ലാ​ണ് പാ​ത ന​വീ​ക​ര​ണം. ന​ട​പ്പാ​ത​ക​ളി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് പാ​കും. സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ്കേ​റ്റിം​ഗ് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ഇ​വി​ടെ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. പ​ര​മ്പ​രാ​ഗ​ത കാ​യി​ക ഇ​ന​ങ്ങ​ൾ​ക്കൊ​പ്പം മ​റ്റു കാ​യി​ക മേ​ഖ​ല​യി​ൽ കൂ​ടി കു​ട്ടി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി. രാ​വി​ലെ ആ​റു മു​ത​ൽ എ​ട്ടു വ​രെ​യും വൈ​കു​ന്നേ​രം ആ​റു മു​ത​ൽ എ​ട്ടു വ​രേ​യും റോ​ള​ർ സ്‌​കേ​റ്റിം​ഗ് പ​രി​ശീ​ല​നം ന​ൽ​കും. പൊ​തു ഇ​ട​ങ്ങ​ൾ കൂ​ടു​ത​ൽ സൃ​ഷ്ടി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് യ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് ക​ള​ക്ട​ർ ഡി. ​സ​ജി​ത് ബാ​ബു​വി​ന്‍റെ ആ​ശ​യ​മാ​ണ് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തു​ന്ന​ത്. പ്ര​ഭാ​ത സ​വാ​രി​ക്കും സൗ​ക​ര്യ​മു​ണ്ടാ​കും.