മേ​ലാ​ങ്കോ​ട്ട് കാ​വ്യോ​ത്സ​വം ഇ​ന്നു​മു​ത​ൽ
Tuesday, June 22, 2021 1:00 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മേ​ലാ​ങ്കോ​ട്ട് എ.​സി.​ക​ണ്ണ​ൻ നാ​യ​ർ സ്മാ​ര​ക ഗ​വ.​യു​പി സ്‌​കൂ​ളി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന കാ​വ്യോ​ത്സ​വ​ത്തി​ന് ഇ​ന്നു തു​ട​ക്കം.യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ രാ​വി​ലെ ഒ​ന്പ​തി​ന് ക​വി​യ​ര​ങ്ങ് വി.​എം.​വി​ന​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ.​എം. ബാ​ല​കൃ​ഷ്ണ​ൻ, ദി​വാ​ക​ര​ൻ വി​ഷ്ണു​മം​ഗ​ലം എ​ന്നി​വ​രും സ്വ​ന്തം ക​വി​ത​ക​ൾ ആ​ല​പി​ക്കും. മു​രു​ക​ൻ കാ​ട്ടാ​ക്ക​ട, വി​നോ​ദ്കു​മാ​ർ പെ​രു​മ്പ​ള, സ്മി​ത ഭ​ര​ത്, സ​തി കൊ​ട​ക്കാ​ട് എ​ന്നി​വ​ർ ര​ണ്ടാം ദി​വ​സ​ത്തെ ക​വി​യ​ര​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. സി.​പി.​ശു​ഭ, പി.​കെ.​ആ​ല​യി, രാ​ഘ​വ​ൻ ബെ​ള്ളി​പ്പാ​ടി, ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ണി​ഞ്ഞ എ​ന്നി​വ​രാ​ണ് മൂ​ന്നാം ദി​വ​സ​ത്തി​ൽ ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.