എ​എ​വൈ വി​ഭാ​ഗ​ത്തി​ന്‍റെ ജീ​വി​ത നി​ല​വാ​ര​മ​ള​ക്കാ​ന്‍ സ​ര്‍​വേ
Wednesday, July 21, 2021 1:21 AM IST
കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് എ​എ​വൈ വി​ഭാ​ഗ​ത്തി​ന്‍റെ ജീ​വി​ത നി​ല​വാ​ര സ​ര്‍​വേ പു​രോ​ഗ​മി​ക്കു​ന്നു. ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ്, ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം, സ്റ്റാ​റ്റി​സ്റ്റി​ക് വ​കു​പ്പ്, കു​ടും​ബ​ശ്രീ മി​ഷ​ന്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ക്കു​ന്ന​ത്. ജൂ​ലൈ 31 ഓ​ടെ സ​ര്‍​വേ അ​വ​സാ​നി​ക്കും. ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ച്ച വി​വ​ര​ശേ​ഖ​ര​ണം ഇ​തു​വ​രെ ജി​ല്ല​യി​ല്‍ 69.01 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​യ​താ​യി ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ കെ. ​പ്ര​ദീ​പ് പ​റ​ഞ്ഞു.
കാ​റ​ഡു​ക്ക, കും​ബ​ഡാ​ജെ, ബെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വി​വ​ര​ശേ​ഖ​ര​ണം 100 ശ​ത​മാ​ന​വും പൂ​ര്‍​ത്തി​യാ​യി. ജൂ​ലൈ 31 ന​കം മു​ഴു​വ​ന്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും​നി​ന്നു​ള്ള വി​വ​ര​ങ്ങ​ള്‍ സൈ​റ്റി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യും.
സ​ര്‍​വേ​യി​ലെ ചോ​ദ്യാ​വ​ലി​യി​ല്‍ എ​എ​വൈ വി​ഭാ​ഗ​ത്തി​ന്‍റെ ശു​ദ്ധ​ജ​ല ല​ഭ്യ​ത, പാ​ര്‍​പ്പി​ടം, ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി 38 മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ഈ ​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് മി​ഷ​ന്‍ അ​ന്ത്യോ​ദ​യ​യി​ലൂ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ തു​ട​ര്‍​ന്നും ല​ഭ്യ​മാ​ക്കു​ക.

ജി​ല്ല​യി​ല്‍ 2011 ലെ ​സെ​ന്‍​സ​സ് അ​നു​സ​രി​ച്ച് എ​എ​വൈ വി​ഭാ​ഗ​ത്തി​ല്‍ 47,050 കു​ടും​ബ​ങ്ങ​ളാ​ണ് ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 35,000 കു​ടും​ബ​ങ്ങ​ളി​ല്‍​നി​ന്നും വി​വ​ര​ശേ​ഖ​ര​ണം പൂ​ര്‍​ത്തി​യാ​യി.

വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍​മാ​ര്‍, ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്.