ബ​ഫ​ര്‍ സോ​ണ്‍: കെ​സി​വൈ​എം ഐ​ക്യ​ദാ​ര്‍​ഢ്യ കൂ​ട്ടാ​യ്മ ന​ട​ത്തി
Sunday, July 25, 2021 1:45 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ബ​ഫ​ര്‍​സോ​ണ്‍ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ ആ​റ​ളം, കേ​ള​കം പ​ഞ്ചാ​യ​ത്തു​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ബ​ദ​ല്‍ നി​ര്‍​ദേ​ശം ത​ള്ളി​യ​തി​നെ​തി​രാ​യും ജ​നി​ച്ച മ​ണ്ണി​ല്‍ ജീ​വി​ക്കാ​ന്‍ പോ​രാ​ടു​ന്ന മ​ല​യോ​ര ജ​ന​ത​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടും കെ​സി​വൈ​എം ത​യ്യേ​നി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഐ​ക്യ​ദാ​ര്‍​ഢ്യ കൂ​ട്ടാ​യ്മ ന​ട​ത്തി.
ഡ​യ​റ​ക്ട​ര്‍ ഫാ. ​ഐ​സ​ക്ക് മ​റ്റ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​യ​ല്‍ വെ​ങ്കി​ട്ട​ക്ക​ല്‍, ബെ​ന്നി ക​ല​യ​ത്താ​ങ്ക​ല്‍, മ​നു കാ​പ്പി​ല്‍, അ​പ്പു ചെ​മ്പ​ക​ത്തി​നാ​ല്‍, സ​ന്തോ​ഷ് പാ​ലം​ത​ല​യ്ക്ക​ല്‍, ഷി​ജു പെ​രി​കി​ലം​കാ​ട്ടി​ല്‍, അ​നീ​ഷ് ചെ​മ്പ​ക​ത്തി​നാ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.