മൊ​ബൈ​ല്‍ ക​ട​യി​ലെ ക​വ​ര്‍​ച്ച: ഒ​രാ​ള്‍ പി​ടി​യി​ല്‍
Monday, July 26, 2021 1:06 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ഴി​ഞ്ഞ​ദി​വ​സം കാ​ഞ്ഞ​ങ്ങാ​ട് ന​യാ ബ​സാ​റി​ലെ മൊ​ബൈ​ല്‍ ക​ട​യി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ള്‍ പി​ടി​യി​ല്‍. ചെ​ര്‍​ക്ക​ള ആ​റാ​ന്തോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷെ​രീ​ഫി (40) നെ​യാ​ണ് വി​ദ്യാ​ന​ഗ​ര്‍ സി​ഐ വി.​വി. മ​നോ​ജും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. പ​തി​ന​ഞ്ചോ​ളം മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​മാ​യി ഓ​ട്ടോ​റി​ക്ഷ​യി​ല്‍ യാ​ത്ര​ചെ​യ്യു​ന്ന​തു ക​ണ്ട് സം​ശ​യം തോ​ന്നി​യ പോ​ലീ​സ് കൈ​കാ​ണി​ച്ച് നി​ര്‍​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ക​വ​ര്‍​ച്ച​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ഏ​താ​നും ആ​യു​ധ​ങ്ങ​ളും ഇ​യാ​ളു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്നു.
എ​സ്‌​ഐ​മാ​രാ​യ പ്ര​ശാ​ന്ത്, വി​നോ​ദ്, എ​എ​സ്‌​ഐ​മാ​രാ​യ ര​ഘു​നാ​ഥ്, ര​മേ​ശ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​വ​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​തി​യെ ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സ് കോ​ട​തി മു​ഖേ​ന ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന ക​വ​ര്‍​ച്ച​ക​ള്‍​ക്കു പി​ന്നി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ കാ​രാ​ട്ട് നൗ​ഷാ​ദ് എ​ന്ന കു​പ്ര​സി​ദ്ധ ക്രി​മി​ന​ലാ​ണെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച സൂ​ച​ന. മൊ​ബൈ​ല്‍ ക​ട കൊ​ള്ള​യ​ടി​ച്ച മൂ​ന്നം​ഗ സം​ഘ​ത്തി​ലെ മ​റ്റം​ഗ​ങ്ങ​ള്‍ ഇ​ന്ന​ലെ പി​ടി​ലാ​യ ഷെ​രീ​ഫും ഇ​ത​ര ജി​ല്ല​ക്കാ​ര​നാ​യ ടോ​മി​യെ​ന്ന ആ​ളു​മാ​ണെ​ന്നാ​ണ് വി​വ​രം. ഇ​രു​വ​രും നേ​ര​ത്തേ​യും നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണ്. കാ​സ​ര്‍​ഗോ​ട്ടെ മ​റ്റൊ​രു ക​വ​ര്‍​ച്ച​കേ​സി​ല്‍ ജ​യി​ലി​ലാ​യി​രു​ന്ന ഷെ​രീ​ഫ് ക​ഴി​ഞ്ഞ മേ​യ് 16 നാ​ണ് റി​മാ​ന്‍​ഡ് ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​ത്. കൊ​ള്ള​യ​ടി​ച്ച​തി​ന്‍റെ മു​ക്കാ​ല്‍ ഭാ​ഗം മു​ത​ലു​ക​ളു​മാ​യി മു​ങ്ങി​യ കാ​രാ​ട്ട് നൗ​ഷാ​ദി​നും ടോ​മി​ക്കു​മാ​യി ഹൊ​സ്ദു​ര്‍​ഗ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.
മ​ടി​ക്കൈ കാ​ഞ്ഞി​ര​പ്പൊ​യി​ല്‍ സ്വ​ദേ​ശി സ​ത്താ​റി​ന്‍റെ ഉ​ട​സ്ഥ​ത​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ജ​സ്റ്റി​ക് മൊ​ബൈ​ല്‍​ഷോ​പ്പി​ല്‍​നി​ന്നും 15 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് ക​വ​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. സ​ര്‍​വീ​സി​ന് ഏ​ല്‍​പ്പി​ച്ച​വ​യു​ള്‍​പ്പെ​ടെ​യു​ള്ള മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, ലാ​പ്‌​ടോ​പ്പു​ക​ള്‍, പ്രൊ​ജ​ക്ട​റു​ക​ള്‍ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ക​വ​ര്‍​ച്ച ചെ​യ്ത​ത്.