പി​താ​വി​ന്‍റെ പാ​ത പി​ന്തു​ട​ര്‍​ന്ന ര​വീ​ന്ദ്ര​ന് ജി​ല്ലാ ജൈ​വ​ക​ര്‍​ഷ​ക പു​ര​സ്‌​കാ​രം
Monday, July 26, 2021 1:06 AM IST
പി​ലി​ക്കോ​ട്: പി​താ​വി​ല്‍​നി​ന്നും സ്വാ​യ​ത്ത​മാ​ക്കി​യ കൃ​ഷി അ​റി​വു​ക​ള്‍ കാ​ര്‍​ഷി​ക വൃ​ത്തി​യി​ല്‍ പ്ര​യോ​ഗി​ച്ച് വി​ജ​യം നേ​ടി​യ കൊ​ട​ക്കാ​ട്ടെ ര​വീ​ന്ദ്ര​ന് ജി​ല്ല​യി​ലെ മി​ക​ച്ച ജൈ​വ​ക​ര്‍​ഷ​ക​നു​ള്ള അ​വാ​ര്‍​ഡ്. ബം​ഗ​ളൂ​രു കേ​ന്ദ്ര​മാ​യ സ​രോ​ജി​നി-​ദാ​മോ​ദ​ര​ന്‍ ഫൗ​ണ്ടേ​ഷ​നാ​ണ് ജി​ല്ല​ക​ളി​ലെ മി​ക​ച്ച ജൈ​വ ക​ര്‍​ഷ​ക​നു​ള്ള അ​വാ​ര്‍​ഡി​ന് ര​വീ​ന്ദ്ര​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വു​മ​ട​ങ്ങി​യ​താ​ണ് പു​ര​സ്‌​കാ​രം.
ബി​എ​സ്എ​ന്‍​എ​ലി​ല്‍ ജോ​ലി ചെ​യ്യു​മ്പോ​ഴും കാ​ര്‍​ഷി​ക വൃ​ത്തി ഒ​രു ദി​ന​ച​ര്യ​യാ​യി സ്വീ​ക​രി​ച്ചി​രു​ന്ന ര​വീ​ന്ദ്ര​ന്‍ 2020-ല്‍ ​വോ​ള​ണ്ട​റി റി​ട്ട​യ​ര്‍​മെ​ന്‍റ് നേ​ടി മു​ഴു​വ​ന്‍ സ​മ​യ കൃ​ഷി​ക്കാ​ര​നാ​വു​ക​യാ​യി​രു​ന്നു. സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​ന്ന​ര ഹെ​ക്ട​ര്‍ സ്ഥ​ല​ത്തി​നു​പു​റ​മെ പാ​ട്ട​ത്തി​നെ​ടു​ത്ത ഒ​ന്ന​ര ഏ​ക്ക​ര്‍ സ്ഥ​ല​ത്തു​കൂ​ടി ര​ണ്ട് വി​ള​ക​ളാ​യി നെ​ല്‍​ക്കൃ​ഷി ചെ​യ്യു​ന്നു. പ​ര​മ്പ​രാ​ഗ​ത വി​ത്തി​ന​ങ്ങ​ള്‍​ക്കു പു​റ​മെ അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള പു​തി​യ വി​ത്തി​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. സ്വ​ന്തം ആ​വ​ശ്യം ക​ഴി​ഞ്ഞ് നെ​ല്ലി​ന്‍റെ ഒ​രു​ഭാ​ഗം വി​ത്താ​യി മാ​റ്റി​വ​ച്ച് ബാ​ക്കി വ​രു​ന്ന​ത് സം​സ്‌​ക​രി​ച്ച് 'കൊ​ട​ക്കാ​ട് റൈ​സ്' എ​ന്ന ബ്രാ​ന്‍റി​ല്‍ പു​ഴു​ക്ക​ല​രി​യും ഉ​ണ​ക്ക​ല​രി​യു​മാ​ക്കി വി​ത​ര​ണം ചെ​യ്യു​ന്നു. ഇ​തോ​ടൊ​പ്പം ര​വീ​ന്ദ്ര​ൻ സ്വ​ന്ത​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കു​രു​മു​ള​ക് പൊ​ടി, മ​ഞ്ഞ​ള്‍​പ്പൊ​ടി എ​ന്നി​വ​യും വി​പ​ണി​യി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. കാ​സ​ര്‍​ഗോ​ഡ് കു​ള്ള​ന്‍ പ​ശു​ക്ക​ളെ​യും പ​രി​പാ​ലി​ക്കു​ന്നു​ണ്ട്. മൂ​ന്നേ​ക്ക​റോ​ളം വ​രു​ന്ന ക​ര​ഭൂ​മി​യി​ല്‍ തെ​ങ്ങ്, ക​വു​ങ്ങ്, കു​രു​മു​ള​ക്, വാ​ഴ, ചേ​ന, മ​ഞ്ഞ​ള്‍, ഇ​ഞ്ചി, മാ​വ്, പ്ലാ​വ് എ​ന്നി​വ​യു​മു​ണ്ട്. കാ​സ​ര്‍​ഗോ​ഡ് നാ​ട​ന്‍, മൊ​ഹി​ത് ന​ഗ​ര്‍, മം​ഗ​ള ഇ​ന​ങ്ങ​ളു​ള്‍​പ്പെ​ടെ ര​ണ്ടാ​യി​ര​ത്തോ​ളം ക​വു​ങ്ങു​ക​ളാ​ണ് ഉ​ള്ള​ത്. നാ​ട്ടു​മാ​വു​ക​ളു​ടെ​യും ഹൈ​ബ്രി​ഡ് ഇ​ന​ങ്ങ​ളു​ടെ​യും പ്ര​ത്യേ​ക ശേ​ഖ​ര​വു​മു​ണ്ട്. വാ​ഴ​യി​ന​ങ്ങ​ളി​ല്‍ പൂ​വ​ന്‍, മൈ​സൂ​ര്‍, ഞാ​ലി​പ്പൂ​വ​ന്‍, റോ​ബ​സ്റ്റ, നേ​ന്ത്ര​ന്‍ എ​ന്നി​വ​യാ​ണ് മു​ഖ്യ​യി​ന​ങ്ങ​ള്‍.
പ​ച്ചി​ല, ഉ​ണ​ക്കി​ല, തെ​ങ്ങോ​ല, ക​വു​ങ്ങി​ന്‍ പ​ട്ട, കോ​ഴി​വ​ളം, ചാ​ണ​കം ഇ​വ ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ക്കു​ന്ന ക​മ്പോ​സ്റ്റും, പ​ശു​വി​ന്‍ ചാ​ണ​കം, മൂ​ത്രം, ക​ട​ല​പ്പൊ​ടി(​അ​ല്ലെ​ങ്കി​ല്‍ പി​ണ്ണാ​ക്ക്), ശ​ര്‍​ക്ക​ര എ​ന്നി​വ ചേ​ര്‍​ത്ത് നി​ര്‍​മി​ച്ചെ​ടു​ക്കു​ന്ന ജീ​വാ​മൃ​ത​വു​മാ​ണ് വ​ള​മാ​യി ര​വീ​ന്ദ്ര​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.