മെ​ഡി​ക്ക​ല്‍ കി​റ്റു​ക​ള്‍ ന​ല്കി
Wednesday, July 28, 2021 1:09 AM IST
ക​രി​വേ​ട​കം: കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്ത് 11, 12 വാ​ര്‍​ഡു​ക​ളി​ലെ ജാ​ഗ്ര​താ സ​മി​തി​ക്ക് 40 മെ​ഡി​ക്ക​ല്‍ കി​റ്റു​ക​ള്‍ ന​ല്കി കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ മ​ല​ബാ​ര്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി. കോ​വി​ഡ് ബാ​ധി​ച്ച് വീ​ടു​ക​ളി​ല്‍​ത്ത​ന്നെ ക​ഴി​യു​ന്ന​വ​ര്‍​ക്ക് മി​നി ആ​ശു​പ​ത്രി​ക്ക് സ​മാ​ന​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​ന്നി​ന് 3,000 രൂ​പ വി​ല​വ​രു​ന്ന ഈ ​കി​റ്റു​ക​ളി​ലൂ​ടെ ല​ഭി​ക്കും. പ​ള്‍​സ് ഓ​ക്‌​സി​മീ​റ്റ​ര്‍, തെ​ര്‍​മോ​മീ​റ്റ​ര്‍, സ്റ്റീ​മ​ര്‍, സാ​നി​റ്റൈ​സ​ര്‍, മാ​സ്‌​ക്, ഹാ​ന്‍​ഡ് വാ​ഷ് തു​ട​ങ്ങി​യ​വ​യാ​ണ് കി​റ്റു​ക​ളി​ല്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന​ത്.
ക​രി​വേ​ട​കം മേ​രി​പു​രം സെ​ന്‍റ് മേ​രീ​സ് എ​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന കൈ​മാ​റ്റ​ച്ച​ട​ങ്ങ് മ​ല​ബാ​ര്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍ ഫാ. ​ബി​ബി​ന്‍ ക​ണ്ടോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ലി​സി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. ഡ​യ​റ​ക്ട​ര്‍ ഫാ. ​സി​ബി​ന്‍ കൂ​ട്ട​ക​ല്ലി​ങ്ക​ല്‍, പ​ഞ്ചാ​യ​ത്തം​ഗം ജോ​സ​ഫ് പാ​റ​ത്ത​ട്ടേ​ല്‍, ജെ​എ​ച്ച്‌​ഐ കെ. ​വി​പി​ന്‍, ജെ​പി​എ​ച്ച്എ​ന്‍ ലെ​ക്റ്റി​ഷ്യ, കെ.​ജെ. രാ​ജു, ബി.​സി. രാ​ധാ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.