മ​ന്ത്രി ശി​വ​ന്‍​കു​ട്ടി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ ധ​ര്‍​ണ നാ​ലി​ന്
Monday, August 2, 2021 1:04 AM IST
കാ​സ​ര്‍​ഗോ​ഡ്: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ല്‍ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച കു​റ്റ​ത്തി​ന് വി​ചാ​ര​ണ നേ​രി​ടു​ന്ന മ​ന്ത്രി ശി​വ​ന്‍​കു​ട്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫി​ന്‍റെ നി​യോ​ജ​ക​മ​ണ്ഡ​ലം ത​ല പ്ര​തി​ഷേ​ധ ധ​ര്‍​ണ നാ​ലി​ന് ജി​ല്ല​യി​ലെ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സി.​ടി. അ​ഹ​മ്മ​ദ​ലി, ക​ണ്‍​വീ​ന​ര്‍ എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.
കാ​സ​ര്‍​ഗോ​ഡ് സി.​ടി. അ​ഹ​മ്മ​ദ​ലി, കാ​ഞ്ഞ​ങ്ങാ​ട്ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍, ഉ​ദു​മ​യി​ല്‍ ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ഇ. അ​ബ്ദു​ള്ള, മ​ഞ്ചേ​ശ്വ​ര​ത്ത് യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, തൃ​ക്ക​രി​പ്പൂ​രി​ല്‍ മു​ന്‍ എം​എ​ല്‍​എ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ എ​ന്നി​വ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.