മൂ​ത്ത സ​ഹോ​ദ​ര​ങ്ങ​ള്‍ മ​രി​ച്ച് മൂ​ന്നാം​മാ​സം ഇ​ള​യയാ​ളും മ​രി​ച്ചു
Tuesday, August 3, 2021 10:26 PM IST
നീ​ലേ​ശ്വ​രം: മൂ​ത്ത സ​ഹോ​ദ​ര​ങ്ങ​ള്‍ മ​രി​ച്ച് മൂ​ന്നാം​മാ​സം ഇ​ള​യ ആ​ളും മ​രി​ച്ചു. ബ​ങ്ക​ള​ത്തെ വി​ആ​ര്‍ ട്രേ​ഡേ​ഴ്‌​സ് ഉ​ട​മ ക​ക്കാ​ട്ടെ കീ​ല​ത്ത് വീ​ട്ടി​ല്‍ വി. ​രാ​ജീ​വ​ന്‍ (44) ആ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്. അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ജ്യേ​ഷ്ഠ​ന്‍ നീ​ലേ​ശ്വ​രം ഗ്രാ​മീ​ണ്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​ശോ​ക​ന്‍ ക​ഴി​ഞ്ഞ വി​ഷു​ദി​ന​ത്തി​ല്‍ രാ​ത്രി വീ​ട്ടി​ല്‍ കു​ഴ​ഞ്ഞു​വീ​ണും ഇ​വ​രു​ടെ മൂ​ത്ത സ​ഹോ​ദ​ര​ന്‍ മ​ടി​ക്കൈ സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന രാ​ജ​ന്‍ ഏ​പ്രി​ല്‍ 20 ന് ​അ​സു​ഖം മൂ​ല​വും മ​രി​ച്ചി​രു​ന്നു. ക​ക്കാ​ട്ടെ പൊ​ക്ക​ന്‍ -ക​ല്യാ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ്. രാ​ജീ​വ​ന്‍റെ ഭാ​ര്യ: ശ്രു​തി. മ​ക​ന്‍: ദ​യാ​ല്‍ ക​ല്യാ​ണി.