യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Friday, September 17, 2021 8:35 AM IST
മ​ഞ്ചേ​ശ്വ​രം: കു​രു​ഡ​പ​ദ​വി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ആ​റം​ഗ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​രു​ഡ​പ​ദ​വി​ലെ ബ​ഷീ​ര്‍ (26), നൗ​ഷാ​ദ് എ​ന്ന ഡ​യ​മ​ണ്ട് നൗ​ഷാ​ദ് (27) എ​ന്നി​വ​രെ​യാ​ണ് മ​ഞ്ചേ​ശ്വ​രം സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ എ. ​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് കു​രു​ഡ​പ​ദ​വി​ലെ അ​ബ്ദു​ല്‍ റ​ഹ്‌​മാ​നെ(22)​യാ​ണ് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി വീ​ട്ടു​കാ​രു​ടെ മു​ന്നി​ലി​ട്ട് മ​ര്‍​ദി​ച്ച ശേ​ഷം കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.