ആ​ദി​വാ​സി​ക​ളു​ടെ കാ​ത്തി​രി​പ്പ് നീ​ളു​ന്നു
Friday, September 17, 2021 8:35 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ഭൂ​മി​ക്കാ​യു​ള്ള ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​ന് ഒ​ന്ന​ര പ​തി​റ്റാ​ണ്ട്. 2006-ൽ "​ആ​ശി​ക്കും ഭൂ​മി ആ​ദി​വാ​സി​ക്ക് സ്വ​ന്തം' എ​ന്ന പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ന്ന​ത് ജി​ല്ല​യി​ൽ മാ​ത്രം നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ണ്ട്. 2006-ൽ ​യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണി​ത്. ആ​ദി​വാ​സി​ക​ളി​ൽ​നി​ന്നും ഇ​തി​നാ​യി അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ക​യും ബ​ളാ​ൽ, ക​ള്ളാ​ർ, പ​ന​ത്ത​ടി, വെ​സ്റ്റ് എ​ളേ​രി ഈ​സ്റ്റ് എ​ളേ​രി, കോ​ടോം​ബേ​ളൂ​ർ, കു​റ്റി​ക്കോ​ൽ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം ഏ​ക്ക​ർ സ്ഥ​ലം ഭൂ ​ഉ​ട​മ​ക​ളു​മാ​യി വി​ല ധാ​ര​ണ​യി​ലെ​ത്തു​ക​യും അ​പേ​ക്ഷ​ക​രു​മാ​യി ചേ​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു.
2008 മു​ത​ൽ ജി​ല്ലാ ട്രൈ​ബ​ൽ ഓ​ഫീ​സ്, താ​ലൂ​ക്ക് ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ് എ​ന്നി​വ​യ്ക്ക് മു​ന്നി​ൽ ആ​ദി​വാ​സി സം​ഘ​ട​ന​ക​ൾ ഭൂ​മി​ക്കു​വേ​ണ്ടി സ​മ​രം ന​ട​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ ഭൂ​മി ല​ഭ്യ​മാ​യി​ട്ടി​ല്ല. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ "ഭൂ​ര​ഹി​ത കേ​ര​ളം' എ​ന്ന പ​ദ്ധ​തി​ലേ​ക്ക് മാ​റ്റി പ​ഴ​യ അ​പേ​ക്ഷ​ക​രോ​ട് വീ​ണ്ടും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ഓ​രോ സ​മ​രം ന​ട​ന്നു ക​ഴി​യു​മ്പോ​ഴും അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഇ​വ​ർ​ക്ക് ഉ​റ​പ്പ് ല​ഭി​ച്ചി​രു​ന്നു.

മാ​ലോം വി​ല്ലേ​ജി​ൽ മാ​ത്രം ഏ​ക​ദേ​ശം അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ഭൂ​മി​ക്ക് വേ​ണ്ടി കാ​ത്തി​രി​ക്കു​ന്നു​ണ്ട്. ഭൂ​മി വി​ല​യ്ക്ക് ന​ൽ​കാ​ൻ ത​യാ​റാ​യ ഭൂ​വു​ട​മ​ക​ൾ ഇ​വി​ടെ​യു​ണ്ട് .എ​ന്നാ​ൽ എ​ല്ലാം പാ​ഴ്‌​വാ​ക്ക് ആ​വു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല​യി​ൽ ന​ട​ന്ന പ​ട്ട​യ​മേ​ള​യി​ൽ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ആ​ദി​വാ​സി​ക​ൾ പ്ര​തി​ഷേ​ധം ന​ട​ത്തു​ക​യു​ണ്ടാ​യി അ​വി​ടെ​വ​ച്ച് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ വീ​ണ്ടും പ്ര​ശ്ന​പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പി​ന്മേ​ൽ ആ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.