404 വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​യി
Saturday, September 18, 2021 1:21 AM IST
കാ​സ​ർ​ഗോ​ഡ്: ലൈ​ഫ് പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ പു​തി​യ​താ​യി 404 വീ​ടു​ക​ൾ കൂ​ടി പൂ​ർ​ത്തി​യാ​യി. സം​സ്ഥാ​ന​ത​ല പ്ര​ഖ്യാ​പ​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കും.
തു​ട​ർ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ പ്ര​ഖ്യാ​പ​നം ന​ട​ക്കും. ലൈ​ഫ് പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യ​ത് 9,727 വീ​ടു​ക​ളാ​ണ്.
നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വാ​ത്ത വീ​ടു​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന ലൈ​ഫ് ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി 2,876 വീ​ടു​ക​ളും സ്വ​ന്ത​മാ​യി ഭൂ​മി​യു​ള്ള ഭ​വ​ന​ര​ഹി​ത​മാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​വ​ന നി​ർ​മാ​ണ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 3,450 വീ​ടു​ക​ളും ഭൂ​ര​ഹി​ത​രാ​യ ഭ​വ​ന​ര​ഹി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന മൂ​ന്നാം​ഘ​ട്ട​ത്തി​ൽ 416 വീ​ടു​ക​ളും നി​ർ​മി​ച്ചു.