കി​ണ​റ്റി​ല്‍ വി​ഷം ക​ല​ര്‍​ത്തി​യ​താ​യി പ​രാ​തി
Sunday, September 19, 2021 1:31 AM IST
ബേ​ക്ക​ല്‍: കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ല്‍ വി​ഷം ക​ല​ര്‍​ത്തി​യ​താ​യി പ​രാ​തി. ബ​ട്ട​ത്തൂ​ര്‍ ദേ​വ​ന്‍​പൊ​ടി​ച്ച​പാ​റ​യി​ലെ ദേ​വ​കി​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ലാ​ണ് വി​ഷ​വ​സ്തു ഒ​ഴി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ കി​ണ​റ്റി​ല്‍​നി​ന്നും വെ​ള്ളം കോ​രി മു​ഖം ക​ഴു​കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ രൂ​ക്ഷ​മാ​യ ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. കി​ണ​റി​ന് സ​മീ​പ​ത്തു​നി​ന്നും ര​ണ്ടു വി​ഷ​വ​സ്തു​ക്ക​ളു​ടെ കു​പ്പി ക​ണ്ടെ​ത്തി.

ബേ​ക്ക​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ യു.​പി. വി​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കി​ണ​റ്റി​ലെ വെ​ള്ളം പ​രി​ശോ​ധ​ന​യ്ക്കാ​യി ഫോ​റ​ന്‍​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ചു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ പ​ട്ടി​യു​ടെ നി​ര്‍​ത്താ​തെ​യു​ള്ള കു​ര കേ​ട്ടി​രു​ന്ന​താ​യി ദേ​വ​കി പ​റ​ഞ്ഞു.