കു​റ്റി​ക്കോ​ൽ 110 കെവി സ​ബ്സ്റ്റേ​ഷ​നാ​യി ഒ​ന്ന​ര​യേ​ക്ക​ർ പാ​ട്ട​ത്തി​നെ​ടു​ക്കും
Sunday, September 26, 2021 10:25 PM IST
ബ​ന്ത​ടു​ക്ക: വോ​ൾ​ട്ടേ​ജ് ക്ഷാ​മം രൂ​ക്ഷ​മാ​യി അ​നു​ഭ​വി​ക്കു​ന്ന മ​ല​യോ​ര ജ​ന​ത​യ്ക്ക് ആ​ശ്വാ​സ​വാ​ർ​ത്ത. കു​റ്റി​ക്കോ​ൽ 110 കെ​വി സ​ബ്സ്റ്റേ​ഷ​ൻ നി​ർ​മി​ക്കാ​നാ​യി സ​ർ​ക്കാ​രി​ൽ​നി​ന്ന് ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ക്കാ​ൻ വൈ​ദ്യു​തി ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു. 35 വ​ർ​ഷ​ത്തെ പാ​ട്ട​ത്തി​നാ​യി ക​രാ​ർ പ്ര​കാ​രം 9,01,740 രൂ​പ സ​ർ​ക്കാ​രി​ലേ​ക്കു അ​ട​യ്ക്കാ​നും നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഒ​ക്ടോ​ബ​ർ 15 മു​ത​ൽ തു​ട​ങ്ങാ​നു​മാ​ണ് തീ​രു​മാ​നി​ച്ച​ത്. കു​ണ്ടം​കു​ഴി വേ​ല​ക്കു​ന്ന് വ​ലി​യ​പ്പാ​റ​യി​ലാ​ണു ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ലം പു​തി​യ സ​ബ്സ്റ്റേ​ഷ​ൻ തു​ട​ങ്ങു​ന്ന​ത്. ബേ​ഡ​ഡു​ക്ക, കു​റ്റി​ക്കോ​ൽ, ക​ള്ളാ​ർ, പ​ന​ത്ത​ടി, പ​ള്ളി​ക്ക​ര, പു​ല്ലു​ർ-​പെ​രി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും.
നി​ല​വി​ൽ മ​യി​ലാ​ട്ടി സ​ബ് സ്റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള വൈ​ദ്യു​തി​യാ​ണു പ​ന​ത്ത​ടി, ക​ള്ളാ​ർ ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത്. മ​യി​ലാ​ട്ടി​ൽ​നി​ന്നു കു​റ്റി​ക്കോ​ൽ, ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു എ​ത്തു​മ്പോ​ൾ വോ​ൾ​ട്ടേ​ജ് ക്ഷാ​മം രൂ​ക്ഷ​മാ​ണ്. അ​തി​നാ​ൽ കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​നു​ള്ള മോ​ട്ടോ​ർ പ​മ്പ് ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​തും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​റെ പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി​വീ​ണാ​ൽ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണു പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത്.
പു​തി​യ സ​ബ് സ്റ്റേ​ഷ​ൻ വ​രു​ന്ന​തോ​ടെ വോ​ൾ​ട്ടേ​ജ് ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്ന​തി​നോ​ടൊ​പ്പം വൈ​ദ്യു​തി മു​ട​ക്കം കു​റ​യ്ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് അ​ധി​കൃ​ത​ർ​ക്കു​ള്ള​ത്. മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ലാ​ണ് സ്ഥ​ല​മേ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. പ്ര​വൃ​ത്തി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.