ദേ​ശീ​യ​പാ​ത​യി​ൽ യാ​ത്രാ​ദു​രി​തം
Sunday, September 26, 2021 10:25 PM IST
കാ​സ​ര്‍​ഗോ​ഡ്: ദേ​ശീ​യ​പാ​ത റൂ​ട്ടു​ക​ളി​ല്‍ യാ​ത്രാ​ദു​രി​തം. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കു​ശേ​ഷ​മാ​ണ് ദു​രി​തം ഇ​ത്ര​യും രൂ​ക്ഷ​മാ​യ​ത്. ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് അ​നു​വ​ദി​ച്ച​തോ​ടെ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. അ​തോ​ടെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും വ​ര്‍​ധി​ച്ചു. എ​ന്നാ​ല്‍ ഇ​തി​നൊ​പ്പം ബ​സ് സ​ര്‍​വീ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​യി​ല്ലാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് ആ​ക്കം കൂ​ട്ടു​ന്ന​ത്.
കെ​എ​സ്ആ​ര്‍​ടി​സി​യും പ​രി​മി​ത​മാ​യ സ​ര്‍​വീ​സു​ക​ള്‍ മാ​ത്ര​മാ​ണ് ന​ട​ത്തു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ്-​ചെ​ര്‍​ക്ക​ള വ​ഴി കാ​ഞ്ഞ​ങ്ങാ​ട്, പ​യ്യ​ന്നൂ​ര്‍, ക​ണ്ണൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള കെ​എ​സ്‌​ആ​ര്‍​ടി​സി ബ​സു​ക​ള്‍ ഏ​റെ കു​റ​വാ​ണ്. കാ​സ​ര്‍​ഗോ​ഡ്-​ത​ല​പ്പാ​ടി റൂ​ട്ടി​ല്‍ കേ​ര​ള ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​ത് പ​രി​മി​ത​മാ​യ എ​ണ്ണം മാ​ത്ര​മാ​ണ്. ക​ര്‍​ണാ​ട​ക ബ​സു​ക​ള്‍ ഓ​ടി​ത്തു​ട​ങ്ങാ​ത്ത​ത് യാ​ത്രാ​ദു​രി​തം ഇ​ര​ട്ടി​യാ​ക്കു​ന്നു. അ​തി​ര്‍​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി മം​ഗ​ളൂ​രു​വി​ലേ​യ്ക്ക് ബ​സു​ക​ള്‍ ഓ​ടു​ന്നു​മി​ല്ല. ഈ ​റൂ​ട്ടു​ക​ളി​ല്‍ ചു​രു​ക്കം സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​മി​ല്ല. ബ​സു​ക​ളു​ടെ കു​റ​വു​മൂ​ലം വൈ​കു​ന്നേ​ര​ങ്ങ​ളി​ലും രാ​വി​ലെ​യും യാ​ത്ര​ക്കാ​രെ കു​ത്തി​നി​റ​ച്ചാ​ണ് സ​ര്‍​വീ​സ്. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ ഇ​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്.
മു​ന്പ് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്നെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ മ​ണി​ക്കൂ​റു​ക​യോ​ളം യാ​ത്ര​ക്കാ​ര്‍​ക്ക് കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്കാ​യി പോ​കു​ന്ന​വ​ര്‍ മ​റ്റു മാ​ര്‍​ഗ​ങ്ങ​ള്‍ തേ​ടേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ഇ​ത് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്നു. രാ​ത്രി ഏ​ഴോ​ടെ ത​ന്നെ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലേ​യ്ക്കു​മു​ള്ള ബ​സ് സ​ർ​വീ​സ് അ​വ​സാ​നി​ക്കു​ക​യാ​ണ് പ​തി​വ്. രാ​ത്രി എ​ട്ട്-​ഒ​ന്പ​ത് മ​ണി വ​രെ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ യാ​ത്രാ​മാ​ര്‍​ഗ​മി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന​തും പ​തി​വു കാ​ഴ്ച​യാ​ണ്. ബ​സ് ഉ​ട​മ​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ച്ച്‌ കൂ​ടു​ത​ല്‍ ബ​സ് സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.