ക​ല്യോ​ട്ട് പോ​ലീ​സ് കൺട്രോൾ റൂമിൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചു
Tuesday, September 28, 2021 12:46 AM IST
ക​ല്യോ​ട്ട്: ക​ല്യോ​ട്ടെ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ബേ​ക്ക​ല്‍ പോ​ലീ​സ് അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചു. ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന രാ​ഷ്ട്രീ​യ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ത​ട​യാ​നാ​ണ് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​സ്ഥാ​പി​ച്ച​ത്.
എ​ച്ചി​ല​ടു​ക്കം, പെ​രി​യ, പെ​രി​യ ബ​സാ​ര്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ പി​ക്ക​റ്റ് പോ​സ്റ്റും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ ഒ​രു എ​സ്‌​ഐ​യു​ടെ കീ​ഴി​ലു​ള്ള പോ​ലീ​സ് സം​ഘം പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റും റോ​ന്തു ചു​റ്റും. ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ര്‍ പ്ലേ​റ്റ് ഉ​ള്‍​പ്പെ​ടെ വ്യ​ക്ത​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.
കാ​മ​റ​ക​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​ബി. രാ​ജീ​വ് നി​ര്‍​വ​ഹി​ച്ചു. ബേ​ക്ക​ല്‍ ഡി​വൈ​എ​സ്പി സി.​കെ. സു​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ട്ര​ഷ​റ​ര്‍ രാ​ജ്കു​മാ​ര്‍, ബേ​ക്ക​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ യു.​പി. വി​പി​ന്‍, എ​സ്‌​ഐ രാ​ജീ​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.