കാ​ഞ്ഞ​ങ്ങാ​ട് ഷ​ട്ടി​ല്‍ ക്ല​ബി​ന്‍റെ സ്‌​പോ​ര്‍​ട്‌​സ് കോം​പ്ല​ക്‌​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 28, 2021 12:46 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഷ​ട്ടി​ല്‍ ബാ​ഡ്മി​ന്‍റ​ണ്‍ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സി​ന് സ​മീ​പ​ത്താ​യി ആ​ധു​നി​ക രീ​തി​യി​ല്‍ നി​ര്‍​മി​ച്ച സ്‌​പോ​ര്‍​ട്‌​സ് കോം​പ്ല​ക്‌​സ് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ട് കോ​ര്‍​ട്ടു​ക​ളും ജിം​നേ​ഷ്യം, ഗാ​ല​റി എ​ന്നി​വ​യും അ​ട​ങ്ങി​യ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള സ്‌​പോ​ര്‍​ട്‌​സ് കോം​പ്ല​ക്‌​സാ​ണ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ നി​ര്‍​മി​ച്ച് നാ​ടി​നു സ​മ​ര്‍​പ്പി​ച്ച​ത്.
ച​ട​ങ്ങി​ല്‍ ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​കെ. വി​നോ​ദ് കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ അ​ഡീ​ഷ​ണ​ല്‍ എ​സ്പി ഹ​രി​ശ്ച​ന്ദ്ര നാ​യി​ക് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ കെ. ​ല​ത, ജി​ല്ലാ ബാ​ഡ്മി​ന്‍റ​ണ്‍ അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ഫൈ​സ​ല്‍, കെ. ​വേ​ണു​ഗോ​പാ​ല​ന്‍ ന​മ്പ്യാ​ര്‍, കെ. ​പ്ര​ഭാ​ക​ര്‍ ഷേ​ണാ​യി, എം. ​ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍, ക്ല​ബ് സെ​ക്ര​ട്ട​റി കെ. ​വി​നോ​ദ് കു​മാ​ര്‍, ട്ര​ഷ​റ​ര്‍ എം. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.