ന​ഗ​ര​സ​ഭ​യി​ല്‍ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നെ​ല്‍​ക്കൃ​ഷി​ക്ക് വി​ത്തി​റ​ക്കി‌
Tuesday, September 28, 2021 12:46 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ നാ​ലാം വാ​ര്‍​ഡി​ല്‍ അ​തി​യാ​മ്പൂ​ര്‍ അ​ത്തി​ക്ക​ണ്ടം വ​യ​ലി​ലെ ര​ണ്ട​ര​യേ​ക്ക​ര്‍ സ്ഥ​ല​ത്ത് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന നെ​ല്‍​ക്കൃ​ഷി​ക്ക് വി​ത്തു​വി​ത​ച്ചു. ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​അ​പ്പു​ക്കു​ട്ട​ന്‍ അ​ധ്യ​ക്ഷ​നാ​യി. ക​ര്‍​ഷ​ക അ​വാ​ര്‍​ഡ് ജേ​താ​വ് കെ. ​കു​ഞ്ഞ​മ്പു വി​ത്തി​റ​ക്ക​ലി​ന് തു​ട​ക്കം​കു​റി​ച്ചു.
പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് വേ​ണു​രാ​ജ് കോ​ടോ​ത്ത്, സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍ എം.​കെ. വി​നോ​ദ് കു​മാ​ര്‍, പ്ര​വാ​സി സം​ഘം അ​തി​യാ​മ്പൂ​ര്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന് കെ.​പി. സു​രേ​ശ​ന്‍, പാ​ര്‍​ക്കോ ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​വി.​സാ​ലു, സെ​ക്ര​ട്ട​റി കെ. ​അ​നി​ല്‍​കു​മാ​ര്‍, എ.​കെ. അ​നൂ​പ്, കെ.​പി. ധീ​ര​ജ്, കെ. ​ജ​യ​ന്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എം.​കെ. ബാ​ല​കൃ​ഷ്ണ​ന്‍, വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി കെ.​വി. സ​ജി​ത്ത്, കു​ടും​ബ​ശ്രീ എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് പു​ഷ്പ​ല​ത, കെ. ​മാ​ധ​വ​ന്‍, ബി. ​ഗം​ഗാ​ധ​ര​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.