താത്കാലിക ബ​ണ്ട് മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ത​ക​ര്‍​ന്നു
Wednesday, October 13, 2021 1:05 AM IST
ചീ​മേ​നി: പോ​ത്താ​ങ്ക​ണ്ടം പാ​ല​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക്കാ​യി മ​ണ​ല്‍​ച്ചാ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് താ​ത്കാ​ലി​ക​മാ​യി നി​ര്‍​മി​ച്ച ബ​ണ്ട് മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ത​ക​ര്‍​ന്നു. ഇ​തോ​ടെ പ്ര​ദേ​ശം ര​ണ്ടു ക​ര​ക​ളി​ലാ​യി ഒ​റ്റ​പ്പെ​ട്ടു. ര​ണ്ടു ദി​വ​സ​മാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ല്‍ നി​റ​ഞ്ഞു​ക​വി​ഞ്ഞ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള വ്യാ​പ്തി​യി​ല്‍ ബ​ണ്ടി​ന്‍റെ ഇ​ട​യി​ല്‍ സ്ഥ​ലം വി​ടാ​തി​രു​ന്ന​താ​ണ് ബ​ണ്ട് ത​ക​രാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ആ​റു മാ​സ​മാ​യി​ട്ടും പ​ണി തു​ട​ങ്ങാ​ത്ത​തി​നെ​തി​രേ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ മാ​സ​മാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്. പ​ഴ​യ പാ​ലം പൂ​ര്‍​ണ​മാ​യി പൊ​ളി​ച്ച് കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 3.18 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന് 25 മീ​റ്റ​ര്‍ നീ​ള​വും 11.05 മീ​റ്റ​ര്‍ വീ​തി​യും 1.5 മീ​റ്റ​ര്‍ ന​ട​പ്പാ​ത​യും മൂ​ന്ന് പി​ല്ല​റു​ക​ളു​മു​ണ്ട്.