സൗ​ജ​ന്യ​മാ​യി സ​ഞ്ച​രി​ക്കാ​ൻ സൈ​ക്കി​ൾ ‘ഗ്രീ​ൻ ട്രാ​ൻ​സി​റ്റ്’പ​ദ്ധ​തി​ക്ക് തു​ട​ക്ക​ം
Monday, October 18, 2021 1:04 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സൈ​ക്ലി​സ്റ്റു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കാ​സ​ർ​ഗോ​ഡ് പെ​ഡ​ലേ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "ഗ്രീ​ൻ ട്രാ​ൻ​സി​റ്റ്' പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ സൈ​ക്കി​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​താ​ണ് പ​രി​പാ​ടി. ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്ലാ​തെ പ​രി​സ്ഥി​തി സൗ​ഹൃ​ദ​രീ​തി​യി​ൽ ന​ഗ​ര​ത്തി​ൽ സ​ഞ്ചാ​രം സാ​ധ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ഉ​ദ്ദേ​ശം. തു​ട​ക്ക​ത്തി​ൽ ര​ണ്ട് സൈ​ക്കി​ളു​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കാ​ഞ്ഞ​ങ്ങാ​ട് ലി​റ്റി​ൽ ഫ്ല​വ​ർ സ്‌​കൂ​ൾ പ​രി​സ​ര​ത്തു​ള്ള കാ​സ​ർ​ഗോ​ഡ് പെ​ഡ​ലേ​ഴ്‌​സ് ഓ​ഫീ​സ്‌ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ ഗ്രീ​ൻ ട്രാ​ൻ​സി​റ്റ് ആ​രം​ഭി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സൈ​ക്ലിം​ഗ് കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും സൗ​ക​ര്യം ല​ഭ്യ​മാ​വു​ക. കൂ​ടു​ത​ൽ സൈ​ക്കി​ളു​ക​ൾ ക​ണ്ടെ​ത്തു​ന്ന മു​റ​യ്ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കൂ​ടി സേ​വ​നം ല​ഭി​ക്കും. ഭാ​വി​യി​ൽ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ്, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​പ​രി​ധി എ​ന്നി​വി​ട​ങ്ങ​ളി​ൽ സൈ​ക്കി​ൾ കി​യോ​സ്കു​ക​ൾ ആ​രം​ഭി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്. പ​ച്ച​ക്ക​റി സ​ൺ​സ്, ന​ന്മ​മ​രം കാ​ഞ്ഞ​ങ്ങാ​ട് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളാ​ണ് സൈ​ക്കി​ളു​ക​ൾ സ​മ്മാ​നി​ച്ച​ത്.
ഒ​രു കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് സൈ​ക്കി​ൾ എ​ടു​ത്ത് മ​റ്റൊ​രു കേ​ന്ദ്ര​ത്തി​ൽ തി​രി​ച്ചേ​ൽ​പ്പി​ക്കാ​നും ക​ഴി​യു​ന്ന വി​ധ​ത്തി​ൽ സേ​വ​നം വി​പു​ലീ​ക​രി​ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ കെ.​വി. സു​ജാ​ത പ​ദ്ധ​തി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഹൊ​സ്ദു​ർ​ഗ് എ​സ്ഐ പി. ​സ​തീ​ഷ് ട്രാ​ൻ​സി​റ്റ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് അ​മ്പ​ല​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു മ​യൂ​രി, ഗു​രു​ദ​ത്ത് പൈ, ​ന​ര​സിം​ഹ പൈ, ​സ​ബി​ൻ, ടി.​എം.​സി. ഇ​ബ്രാ​ഹിം, സു​മേ​ഷ് കോ​ട്ട​പ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.