സാ​മൂ​ഹ്യ ഐ​ക്യ​ദാ​ര്‍​ഢ്യ പ​ക്ഷാ​ച​ര​ണ സെ​മി​നാ​റും റാ​ലി​യും ന​ട​ത്തി
Monday, October 18, 2021 1:05 AM IST
രാ​ജ​പു​രം: സ​മ​ഗ്ര​വി​ക​സ​നം സാ​മൂ​ഹ്യ ഐ​ക്യ​ത്തി​ലൂ​ടെ എ​ന്ന സ​ന്ദേ​ശ​വു​മാ​യി പ​ര​പ്പ ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ അ​രി​പ്രോ​ഡ് പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ല്‍ സെ​മി​നാ​റും സാ​മൂ​ഹ്യ ഐ​ക്യ​ദാ​ര്‍​ഢ്യ പ​ക്ഷാ​ച​ര​ണ റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം കെ.​ജെ. ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ള്‍​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ​ത്മ​കു​മാ​രി ഉ​പ​ഹാ​രം ന​ല്‍​കി. അ​രി​പ്രോ​ഡ് കാ​രു​ണ്യാ​ശ്ര​മം ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഷി നീ​ച്ചി​മ​ല​യി​ല്‍, മോ​ട്ടി​വേ​ഷ​ന്‍ ട്രെ​യ്ന​ര്‍ ബാ​ല​ച​ന്ദ്ര​ന്‍ കൊ​ട്ടോ​ടി, പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ അ​സൈ​നാ​ര്‍, വ​ന​ജ, സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ ഫോ​റം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, വി.​ജെ. ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.